Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
കണ്ടത്” ശില്‍പ്പ അഞ്ജലിയെ നോക്കി പറഞ്ഞു.. “അതിനു...ഇവര്‍ ആരേലും വന്നു നിന്‍റെ എക്സാം എഴുതി തരോ...പോയി പറഞ്ഞ പണി ചെയ്യേടി” ഹരി അല്പം കടുപ്പിച്ചു പറഞ്ഞു...ശില്‍പ്പ അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി...ഹരി വീണ്ടും അവരോടായി ചിരിച്ചു കൊണ്ട് നടന്നു പോയി..അഞ്ജലി തന്‍റെ സാരി തുമ്പില്‍ കൈ ഞെരിച്ചുടച്ചു... ദിവസങ്ങള്‍ രണ്ടു മൂന്നു കഴിഞ്ഞു..എപ്പോളും ഹരിയും ശില്‍പ്പയും ഒന്നിച്ചു തന്നെ...ഒരാളെ പോലും ബൈക്കിന്‍റെ പുറകില്‍ ഇരുത്തി പ്രത്യകിച്ചു പെണ്ണുങ്ങളെ കൊണ്ടുപോകത്ത ഹരി ശില്‍പ്പയെയും കൊണ്ട് അഞ്ജലിയുടെ മുന്നിലൂടെ ബൈക്കില്‍ പോയത് കൂടെ ആയപ്പോള്‍ അഞ്ജലിക്ക് സഹിക്കാന്‍ കഴിയാത്തത്ര വേദന ആയി...ആ കോളേജ് മുഴുവന്‍ ശില്‍പ്പയും ഹരിയു പ്രണയത്തിലാണ് എന്ന് പറഞ്ഞു നടന്നു...ആ വാകമരവും ക്യാമ്പസിലെ ചുവരുകള്‍ പോലും അത് വിശ്വസിച്ചു...റോസും സുഷമയും കിരണും സൂരജും എല്ലാം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ മാറി നടന്നു...അഞ്ജലിയും അതിനെ കുറിച്ച് ആരോടും ചോദിച്ചില്ല .. ഹരിയെ കിട്ടില്ല എങ്കിലും പക്ഷെ അഞ്ജലിക്ക് അവനെ നഷ്ട്ടപ്പെട്ടു എന്ന സമാധാനം മരിയക്കും മൃധുലക്കും ഉണ്ടായി.. അവരെ ബൈക്കില്‍ ഒരുമിച്ചു കണ്ട അവള്‍ ആ ദിവസം മുഴുവന്‍ കരഞ്ഞു...അണയാന്‍ പോകുന്ന തീ ആളി കത്തും പോലെ അവളില്‍ ആ സങ്കടം പടര്‍ന്നു കയറി....അവളുടെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ അതെടുത്തു ചെവിയോടു ചേര്‍ത്തു വച്ചു... “ഹാ അച്ഛാ പറ” “എന്താ മോളെ ഇപ്പോളും കരഞ്ഞിരിക്കുവാണോ” “ഹേ അല്ലച്ച..കരയാനോ ഞാനോ എന്തിനു..ഒന്ന് പോ അച്ഛാ” “മോളെ നീ അകലെ ആണെങ്കിലും അടുതാണെകിലും നിന്‍റെ മനസൊന്നു പിടഞ്ഞാല്‍ നിന്‍റെ കണ്ണൊന്നു നനഞ്ഞാല്‍ അതെനിക്ക് മനസിലാകും...ഹരി
💬 Comments
View all comments