0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 637

തന്നെ കൊണ്ട് ചെന്ന് വച്ചു... ‘നീ എന്നാ ഇപ്പോള്‍ ഇങ്ങനെ പറയുന്നെ അഞ്ജലി” “ഓ ഇവള്‍ രാവിലെ തുടങ്ങി ഇങ്ങനാ..എന്നോടും പറഞ്ഞു ഇന്ന് രാവിലെ ഇങ്ങനെ ഒക്കെ..എന്നാന്നു ചോദിച്ചാല്‍ ഒന്നും പറയത്തും ഇല്ല...” “എന്നാ മുത്തെ ...എന്നാ എന്നോട് പറ..എന്താ എന്‍റെ കുട്ടിക്ക് പറ്റിയത്” റോസ് അഞ്ജലിയുടെ ചുമലില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. “എന്താ എനിക്കൊന്നും ഇല്ല” “ഒന്നും ഇല്ലഞ്ഞിട്ടാണോ നീ ഇപ്പോള്‍ അങ്ങനെ പറഞ്ഞത്” “ഓ അത് ഞാന്‍ ചുമ്മാ പറഞ്ഞതാ...വാ ക്ലാസില്‍ പോകാം” അഞ്ജലി അവരെ നോക്കി ചിരിച്ചു കൊണ്ട് നടന്നു..അവര്‍ ഇരുവരും ഒന്നും മനസിലാകാത്ത പോലെ പരസ്പരം നോക്കി നിന്നു... അവര്‍ നടന്നു കോറിഡോറില്‍ കയറിയപ്പോള്‍ ശില്‍പ്പ അഞ്ജലിയുടെ മുന്നിലേക്ക്‌ വന്നു...അഞ്ജലി അവളെ ഒരു നിമിഷം നോക്കി...ശില്‍പ്പയും.. “ഹായ്”: അഞ്ജലി ശില്‍പ്പക്ക് നേരെ നിന്നു ചോദിച്ചു... “ഹായ് അഞ്ജലി ചേച്ചി” ശില്‍പ്പ അവളുടെ കൈ പിടിച്ചു.. “തേര്‍ഡ് ഇയര്‍ ആണല്ലേ” “അതെ ചേച്ചി” “നല്ലപ്പോലെ പഠിച്ചോ...എക്സാം ആയില്ലേ” “പഠിക്കുന്നുണ്ട് ചേച്ചി” “ഉം” “ചേച്ചി സുന്ദരിയാ” “നീയും” അഞ്ജലി അവളെ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ വച്ചു...അവളെ വല്ലാത്ത സ്നേഹത്തോടെ നോക്കി...റോസും സുഷമയും പിന്നേം കിളി പാറിയ പോലെ നിന്നു....അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കി....അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു...ശില്‍പ്പ അത് കണ്ടു അത്ഭുതത്തോടെ നോക്കി... ആ സമയം അവിടേക്ക് ഹരി വന്നു...എല്ലാവരെയും നോക്കി ചിരിച്ചു...അഞ്ജലി കണ്ണുകള്‍ ആരും കാണാതെ തുടച്ചു,,, “നിന്നോട് ഞാന്‍ എന്ത് ചെയ്യാന്‍ പറഞ്ഞാ വിട്ടേ” ഹരി ശില്പ്പയോടായോ ചോദിച്ചു... “അത് ഞാന്‍ അങ്ങോട്ട്‌ പോകുവാരുന്നു ഹരിയേട്ട അപ്പോളാ അഞ്ജലി ചേച്ചി ഒക്കെ വരുന്നത്

💬 Comments

View all comments