0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 612

“പിന്നെ കരയാന്‍..ഞാന്‍ .. ഒന്ന് പോടെ...അയ്യോ ദെ..നോക്കിക്കേ ” അങ്ങന പറഞ്ഞു അഞ്ജലി പൊടുന്നനെ അവിടെ നിന്നും എണീറ്റ്‌ കൊണ്ട് മുന്നോട്ടു നടന്നു...വാകമരച്ചുവട്ടില്‍ ഒരു കൊച്ചു ചെടിയുടെ മുകളില്‍ കടും നീല നിറത്തില്‍ ഉള്ള ഒരു ചിത്ര ശലഭം വന്നിരുന്നു..അത് കണ്ടാണ്‌ അഞ്ജലി അവിടേക്ക് പോയത്.. അവള്‍ അടുത്തു ചെന്നപ്പോള്‍ പക്ഷെ ആ ചിത്ര ശലഭം അവിടെ നിന്നും അനങ്ങിയതെയില്ല...അവള്‍ പതിയെ തന്‍റെ വിരല്‍ ആ ചെടിയോടു ചേര്‍ത്ത് വച്ചപ്പോള്‍ ആ ചിത്ര ശലഭം അവളുടെ വിരലില്‍ വന്നിരുന്നു.... ആ ചിത്ര ശലഭത്തെ അവള്‍ പതിയെ കൈയില്‍ എടുത്തു...ആ ചിത്രശലഭം അവളെ മാത്രം നോക്കി നിന്നു...ഒരു നിമിഷം കാറ്റു പോലും അവരെ ശല്യം ചെയ്യാതെ മാറി നിന്നു.. “എടി അഞ്ജലി നീല കളറുള്ള ശലഭം കൈയില്‍ വന്നിരുന്നാല്‍ ആഗ്രഹിച്ച കാര്യം നടക്കു എന്നാണ്” റോസാണ് ചാടി എണീറ്റ്‌ അത് പറഞ്ഞത്... “നിങ്ങള്‍ അച്ചായന്മാര്‍ക്ക്‌ അതിനു ഇങ്ങനത്തെ വിശ്വാസം ഒക്കെ ഉണ്ടോട” സുഷമയും അവളുടെ കൂടെ എണീറ്റ്‌ അഞ്ജലിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു...അപ്പോളും ആ ചിത്ര ശലഭം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു... “അതെന്ന അച്ചായന്മാര്‍ക്ക്‌ വിശ്വാസം പാടില്ല എന്നുണ്ടോ..ഒന്ന് പോടീ..അഞ്ജലി എടാ വിട്ടു കളയണ്ട...മുറുകെ പിടിചോട്ടോ..ഹരിയെ മനസില്‍ വിചാരിച്ചോ ഇനി....അവനെ നിനക്ക് തന്നെ കിട്ടും” റോസ് വളരെ സന്തോഷപ്പൂര്‍വ്വം അഞ്ജലിയെ നോക്കി പറഞ്ഞു... “ഇനി അതിന്‍റെ ആവശ്യം ഇല്ല” അഞ്ജലി അത് പറഞ്ഞുകൊണ്ട് പതിയെ ആ ചിത്ര ശലഭത്തെ ഉമ്മ വച്ചു..അപ്പോളും ആ ചിത്ര ശലഭം അവളില്‍ നിന്നും പറന്നകലാതെ നിന്നു....അവള്‍ അതിനെ എടുത്ത അതെ ചെടിയില്‍

💬 Comments

View all comments