Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
“ “പക്ഷെ അവര്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടെന്നു ആരും പറഞ്ഞ”” “ഹ..ഹ..അഹ.. അതാരെങ്കിലും ഇനി പറയണോ അഞ്ജലി...നീ കണ്ടതല്ലേ അവള്‍ കൂടെ നില്‍ക്കുമ്പോള്‍ ഹരിയുടെ സന്തോഷം....നീ അവന്‍റെ അരികില്‍ പോകുമ്പോള്‍ എപ്പോള്‍ എങ്കിലും അവന്‍ ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്നത് നീ കണ്ടിട്ടുണ്ടോ.” അഞ്ജലി കണ്ണാടിയില്‍ നോക്കി ഇല്ലെന്നു തലയാട്ടി .. “അതുകൊണ്ടാണ് പറഞ്ഞത്...നമുക്ക് സ്ഥാനമില്ലെന്ന് മനസിലാകുമ്പോള്‍ അവിടെ നിന്നും മൗനമായി പിന്മാറണം...അതാണ് അവന്‍റെ സന്തോഷം ആഗ്രഹിക്കുന്ന നീ ചെയ്യണ്ടത്” അഞ്ജലിയുടെ പ്രതിരൂപം കണ്ണാടിയില്‍ നിന്നും മറഞ്ഞു പോയി...അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അവളെ തന്നെ നോക്കി നിന്നു....എന്തൊക്കെയോ ഉറപ്പിച്ചപ്പോലെ അവള്‍ മുഖം ഒരുപാട് വെള്ളം ഉപയോഗിച്ച് കഴുകി,. മേക്കപ്പ് ഒന്നും തന്നെ ആവശ്യമില്ല അഞ്ജലിക്ക്....പൊന്നും കുടത്തിനു എന്തിനാ പോട്ട്.... അഞ്ജലി ബാത്രൂമില്‍ നിന്നും ഇറങ്ങി താഴേക്കു നടന്നു...വാകമരച്ചുവട്ടില്‍ അവള്‍ എപ്പോളും അവനു വേണ്ടി കാത്തിരിക്കാറുള്ള ഇടത്തിരുന്നു....അവിടെ ഇരിക്കുമ്പോള്‍ ഹരി കൂടെ ഉള്ളത് പോലെ ആണ് അവള്‍ക്കു തോന്നാറ്.... “അഞ്ജലി...എവിടെ ആരുന്നു നീ എവിടെ എല്ലാം നോക്കി നിന്നെ ഞങ്ങള്‍” സുഷമയും റോസും ആ സമയം അങ്ങോട്ട് നടന്നു വന്നു...അഞ്ജലിയുടെ മുഖം വാടി ഇരിക്കുന്നത് അവര്‍ ഇരുവരും ശ്രദ്ധിച്ചു.. “എന്ത് പറ്റി..എന്ത് പറ്റി അഞ്ജലി...നിന്‍റെ മുഖം എന്താ വല്ലാതിരിക്കുന്നെ “ റോസാണ് ആദ്യം ചോദിച്ചത്...ഇരുവരും അവളുടെ അടുത്തടുത്തായി ഇരുന്നു.. “എന്ത് പറ്റാന്‍..ഒന്നും പറ്റിയില്ല” അഞ്ജലി വളരെ നല്ല രീതിയില്‍ തനിക്കൊന്നുമില്ല എന്ന് അഭിനയിക്കാന്‍ വളരെ പാട് പെട്ടു.. “അതൊന്നുമല്ല..നീ കരഞ്ഞോ” സുഷമ്മ അവളുടെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് ചോദിച്ചു...അവരുടെ ഇരുവരുടെയും മുഖം സങ്കടം നിഴലിച്ചു..
💬 Comments
View all comments