0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 653

കഴിയുമ്പോള്‍ അവള്‍ക്കു അതിനോടുള്ള ആ ഒരു ഇഷ്ട്ടം കുറയും..” “അത് പിന്നീട് വല്ലപ്പോളും പോലും അവള്‍ എടുക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ഇല്ല...നിന്‍റെ കാര്യത്തില്‍ അവള്‍ അങ്ങനെ ആകും എന്നല്ല എന്നാലും എനിക്കൊരു പേടി...അതുകൊണ്ട് അവള്‍ക്കു നീ ഇല്ലാതെ പറ്റില്ല എന്ന് എനിക്കും നിനക്കും തോന്നുനത് വരെ നീ അവളോട്‌ ഇഷ്ട്ടമില്ലാത്ത രീതിയില്‍ മാത്രമി പേരുമാറാവു....അവളായിട്ടു കഷ്ട്ടപ്പെട്ടു നേടി എടുക്കുന്ന ഒന്നും അവള്‍ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും കളയില്ല ..അത് നഷ്ട്ടപ്പെടുത്താന്‍ അവള്‍ ഒരിക്കലും തയ്യാറാകില്ല ...മകളെ കുറിച്ച് ആദിയുള്ള ഒരു അച്ചന്റെ അപേക്ഷ ആയിട്ട് കണ്ടാല്‍ മതി...” കിരണ്‍ വീണ്ടും പറഞ്ഞു നിര്‍ത്തി...അഞ്ജല്കി അച്ഛന്റെ സ്നേഹം ഓര്‍ത്ത്‌ ഒരിറ്റു വിതുമ്പി...കിരണ്‍ തുടര്‍ന്നു.. “അന്ന് മുതല്‍ ഉളിലെ നിന്നോടുള്ള കുന്നോളം സ്നേഹം കടിച്ചു പിടിച്ചു നിന്‍റെ മുന്നില്‍ നീ കുറച്ചു മുന്നേ വരെ കണ്ട ഹരിയായി അവന്‍ അഭിനയിക്കുകയായിരുന്നു...പലപ്പോളും ഞങ്ങള്‍ എല്ലാം അവനെ നിന്‍റെ മുന്നില്‍ വച്ചു നിന്നോട് ഇഷ്ടം പറയാത്ത്തിനു ഒരുപാട് വഴക്കൊക്കെ പറയുമ്പോള്‍ അവനെക്കാള്‍ സങ്കടം ഞങ്ങള്‍ക്കായിരുന്നു ...” കിരണ്‍ ഹരിയുടെ കൈ പിടിച്ചു അഞ്ജലിയുടെ കൈയില്‍ വച്ചു “അഞ്ജലി ദെ ഇവനുണ്ടല്ലോ പത്തരമാറ്റു തങ്കമാണ് ...കളങ്കമില്ലാത്ത തനി തങ്കം....ഇവന്‍ നിന്റെയും നീ ഇവന്റെയും പുണ്യമാണ്...ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും നിങ്ങള്‍ ഇങ്ങനെ പ്രണയിച്ചു തകര്‍ത്ത് ജീവിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും കാണണം” കിരണിന്‍റെ വാക്കുകള്‍ അഞ്ജലിയുടെ കണ്ണില്‍ സന്തോഷശ്രുക്കള്‍ പൊഴിച്ചു...അവള്‍ ഹരിയുടെ മുഖത്തേക്ക് നോക്കി....അവന്‍റെ നെഞ്ചില്‍ ചാരി...എവിടെ നിന്നോ ഓടി കിതച്ചു വന്നതുപ്പോലെ കാലം തെറ്റി ഉദിച്ചു നിന്ന സൂര്യനെ മറച്ചു

💬 Comments

View all comments