Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]
വക അതിനും വേണ്ടി കരയാൻ മാത്രം ഇപ്പോൾ എന്താ ഉണ്ടായേ കാരണം അറിഞ്ഞിട്ടെ ഞാനിനി എങ്ങോട്ടും പോകുന്നുള്ളൂ...ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം സ്നേഹിക്കുന്നവരുടെ സങ്കടം മാത്രം കണ്ടോണ്ടിരിക്കാൻ ഞാനെന്താ വല്ല യന്ത്രവും ആയിട്ടാണോ...നിങ്ങൾക്കൊക്കെ തോന്നിയെക്കുന്ന...വേണമെന്ന് വിചാരിച്ചിട്ടല്ലെങ്കിൽ കൂടി പറഞ്ഞു വന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു...
അതും കൂടെ കണ്ടപ്പോൾ ദിയയെന്നെ ഇറുകെ കെട്ടിപ്പിടിച്ചു മുഖം എന്റെ നെഞ്ചിലമർത്തിക്കിടന്നു കരയാൻ തുടങ്ങി....ഞാനവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു...അവളുടെ ചുടു കണ്ണുനീർ നെഞ്ചിൽ വീണൊഴുകുമ്പോൾ...എന്റെ മനസ്സിലും സങ്കടക്കടൽ അലയടിച്ചുയരുന്നുണ്ടായിരുന്നു...
കുറെ കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ കേൾക്കാതായപ്പോൾ ഞാനെന്റെ ദേഹത്ത് നിന്നവളെ അടർത്തിമാറ്റി എഴുന്നേല്പിച്ചിരുത്തി...അവളുടെ മുഖവും കണ്ണുനീരുമെല്ലാം സെറ്റിയിൽ വിരിച്ചിരുന്ന ഷീറ്റെടുത്ത് ഞാൻ തുടച്ചു കൊടുത്തു...
അവൾ നേരെയിരുന്നിട്ടെന്റെ
മുഖത്തേയ്ക്ക് നോക്കിയിരുന്നു കരഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മനസ്സിന് ശാന്തത കൈവരിച്ചതായിട്ടേനിക്കപ്പോൾ തോന്നി.... കുറച്ചു കഴിഞ്ഞപ്പോൾ അവൾ സെറ്റിയിലേയ്ക്ക് ചാരിയിരുന്നു....
ദിയ പറഞ്ഞു തുടങ്ങി...ചേട്ടായി കാർത്തുവിന് ചേട്ടയോടുള്ള സ്നേഹത്തിന്റെ വലിപ്പം ഇപ്പോഴും മനസ്സിലായിട്ടില്ലേന്നാണെനിയ്ക്ക് തോന്നുന്നത്...അവൾക്ക് ചേട്ടായി വേറെ ഏതൊരു പെണ്ണിനോടും സംസാരിക്കുന്നതിനോ അടുത്തിടപഴകുന്നതിനോ യാതൊരു വിധത്തിലുള്ള ഇഷ്ടക്കുറവുമില്ല...പക്ഷെ...അഞ്ചുവിനോട് ചേട്ടായി സംസാരിക്കുന്നതോ...ചിരിക്കുന്നതോ...പോയിട്ട്...നിങ്ങളെ ഒരുമിച്ച് കാണുന്നത് പോലും അവൾക്ക് സഹിക്കില്ല...അതവളെന്നോട് പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയ കാര്യമാണ്...കുറച്ചു മുൻപ് റൂമിൽ ആയിരുന്നപ്പോൾ അവളെന്നെ വിളിച്ചിരുന്നു എന്റെ നിഗമനങ്ങൾ ശരി വയ്ക്കുന്നതായിരുന്നു അഞ്ചുവിന്റെ കാര്യത്തിൽ അവളെന്നോട് സംസാരിച്ച കാര്യങ്ങൾ...അത് കൊണ്ട് നിങ്ങൾക്കിടയിലേയ്ക്ക് കഴിയുന്നതും അഞ്ചുവിനെ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്...ഇന്ന് അഞ്ചുവിനെ യാദൃശ്ചികമായി കാർത്തുവിന്റെ വീട്ടിൽ വച്ച് കണ്ടപ്പോൾ അവൾക്കുണ്ടായ തെറ്റിദ്ധാരണകൾ ഞാൻ കാർത്തുവിനോട് പറഞ്ഞു മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്...പിന്നെ ഇന്നലത്തെ സംഭവങ്ങൾ അവളെ വല്ലാതെ വിഷ്മിപ്പിച്ചിട്ടുണ്ട് അത് മാറാൻ ചേട്ടായി കുറച്ചു സമയം അവൾക്ക് കൊടുക്കണം.
💬 Comments
View all comments