Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]
താമസമേയുള്ളു...സ്നേഹത്തോടെ തരുമ്പോൾ സന്തോഷത്തോടെ സ്വീകരിച്ചാൽ മാത്രം മതി...ആദ്യം ഇന്ന് ചെയ്ത് വച്ചിരിക്കുന്നതിനുള്ള സമാധാനം പറ...
ഞാൻ:-ങ്ങേ... ഇന്നെന്ത് ചെയ്തെന്ന...
കാർത്തു:-അയ്യോട ചക്കരെ...ഞാൻ വെറും പൊട്ടിയാണെന്ന വിചാരിച്ചിരിക്കുന്നതല്ലേ...എന്റെ കണ്മുന്നിൽ കാണിച്ചു കൂട്ടിയത് ചോദിച്ചാൽ പോലും ഓർമ്മയില്ലല്ലേ....എന്തായിരുന്നു രണ്ടിന്റെയും സന്തോഷം കുറേനാൾ കൂടി കണ്ടതല്ലേ...പരിസരബോധം പോലുമില്ലാതെ ചിരിച്ചു മറിയല്ലാരുന്നോ..ഇപ്പോഴും....ഞാൻ........
കാർത്തു പറയാൻ വന്നത് പൂർത്തിയാക്കാതെ ചാറ്റ് ഓഫാക്കിയിരുന്നു...പാവം...അവശ്യമില്ലാത്തതൊക്കെ തലയിൽ വലിച്ചു കയറ്റി വല്ലാതെ സങ്കടപ്പെടുന്നുണ്ടെന്നെനിയ്ക്ക് മനസ്സിലായി...അല്ല അവൾക്ക് മനസ്സ് നിറയെ സങ്കടപ്പെടാനുള്ളതൊക്കെ ഞാനിന്നലെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടല്ലോ....പിന്നെന്തിനാണ് അവശ്യമില്ലാത്തതൊക്കെ തലയിൽ കേറ്റി വച്ച് സങ്കടിക്കുന്ന...ആ...ചിലപ്പോൾ ആ ഒരു മൂഡവൾക്ക് വല്ലാതങ് പിടിച്ചു പോയിട്ടുണ്ടാകും...
ഹൊ ഇന്നാരെയാണോ കണി കണ്ടത്...ഇടംവലം തിരിയാൻ മേലന്നായിട്ടുണ്ടല്ലോ...അപ്പോഴാണ് കണി കണ്ടയാളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നത്...ദൈവമേ...ഇനി അവളുടെ മനസ്സിൽ എന്തൊക്കെയാണോയെന്തോ കയറിക്കൂടിയിരിക്കുന്ന....
ദാ.. വരുന്നു..ഇതെന്താ സ്റ്റേജ് നാടകത്തിൽ കഥാപാത്രങ്ങൾ മാറി വരുന്നത് പോലെയുണ്ടല്ലോ...ആ..സ്റ്റെജിന് പകരം ജീവിതം ആണെന്ന വ്യത്യാസം മാത്രമേ ഇവിടെയുമുള്ളൂ....
ദിയയെന്റെ അടുത്തായി വന്ന് നിന്നത് ഞാനറിയുന്നുണ്ടായിരുന്നെങ്കിലും അവളെ ശ്രദ്ധിക്കാതെ tv യിൽ നോക്കിയിരുന്നു...
ചേട്ടായി...വനത്തിൽ പോകുന്നുണ്ടോ...കഴിക്കാനുള്ളത് എടുക്കട്ടേ....ഞാനൊന്നും മിണ്ടിയില്ല...അവളെന്റെ അടുത്തായി സെറ്റിയിൽ ഇരുന്നു..എന്റെ കയ്യെടുത്തവളുടെ മടിയിൽ വച്ചു വിരലുകളിൽ കോർത്തു പിടിച്ചു...
ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി.... ഫ്രഷായിട്ടുണ്ടെങ്കിലും കരഞ്ഞു വാടിത്തളർന്നിരുന്നു...മനസ്സിൽ വന്ന സങ്കടത്തോടൊപ്പം സ്നേഹത്തോടെയുള്ള സഹാനുഭൂതിയും അവളിലേക്ക് ചൊരിയാൻ എന്റെ ഉള്ളം തുടിച്ചുയർന്നു...
ചേട്ടായി...ഇന്ന് പോകുന്നുണ്ടോ...
ഞാൻ:-ഞാൻ ചെറുതായിട്ടൊന്ന് വഴക്ക് പറഞ്ഞതിനാണോ..ഇങ്ങനെ വിഷമിച്ചു കരഞ്ഞോണ്ടിരിക്കുന്ന...അല്ലേത്തന്നെ കൂട്ടുകാരിയിട്ടെന്നെ വട്ടം ചുറ്റിച്ചോണ്ടിരിക്ക...അവൾക്കിപ്പോൾ എന്നോടുള്ള സ്നേഹം മൂത്ത് സംശയരോഗവും തുടങ്ങിയിട്ടുണ്ടെന്ന തോന്നുന്ന...ഉള്ള പ്രശ്നങ്ങൾ തന്നെ
വേണ്ടുവോളമുണ്ട് ഇന്നിപ്പോൾ അഞ്ചുവിനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചെന്നും പറഞ്ഞാണ് അടുത്ത പുകില്... അതിനിടയിലാണ് നിന്റെ
💬 Comments
View all comments