Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
വീട്ടിലോട്ട് പൊയ്ക്കോട്ടെ...കട്ടിലിൽ നിന്ന് എണീറ്റ് കൊണ്ട് ഞാൻ അച്ചനോട് ചോദിച്ചു...എന്റെ ഭാവമാറ്റം വെളിപ്പെട്ടുന്ന രീതിയിലായിരുന്നു എന്റെ വാക്കുകളും...
ലതിക:-അത് ശരി വെറുതെ ഇവിടെ വന്ന് ഭക്ഷണവും കഴിച്ചു പോകാണാണോ..ദിനുക്കുട്ടൻ വന്നത്...
അപ്പോൾ ഞങ്ങളുടെ കാർത്തുവിനെ
വേണ്ടാതായോ..മോന്...
ഞാൻ അമ്പരപ്പോടെ..ലതികമ്മയെ നോക്കി ...
മോനവിടെ ഇരിക്ക്..ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് തീരുമാനിച്ചാൽ പോരെ..ഇപ്പോൾത്തന്നെ ദൃതി പിടിച്ച് വീട്ടിലോട്ട് പോകണോ വേണ്ടയോ എന്നൊക്കെ....ലതികമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തിരികെ കട്ടിലിലേയ്ക്കിരുന്നു.
സത്യൻ:-ശിവേട്ടാ...ഞങ്ങൾക്ക് ആണും പെണ്ണുമായിട്ടു കാർത്തു ഒരു മോളേ യുള്ളെന്നറിയാലോ...അവളുടെ ഒരാഗ്രഹങ്ങൾക്കും ഞങ്ങൾ എതിര്
നിന്നിട്ടില്ല...ഞങ്ങളെക്കൊണ്ടു ചെയ്യാൻ കഴിയുന്ന ആഗ്രഹങ്ങൾ ആണ് ഇത് വരെ അവൾ പറഞ്ഞിട്ടുമുള്ളു...പക്ഷെ..ഇന്നലെ ശിവേട്ടനിൽ നിന്നും കാർത്തുവും ദിനുവും ഇഷ്ടത്തിലാണെന്നു കേട്ടപ്പോൾ ശരിക്കും ഞാൻ പതറിപ്പോയിരുന്നു...കാരണം അവളുടെ ജീവിതത്തിൽ എന്തുണ്ടായാലും അവളുടെ അമ്മയോട് പറയുന്നതിനും മുൻപേ എന്നോട് പറയുമായിരുന്നു...അതിനുള്ള സ്വാതന്ത്ര്യം കൊടുത്താണ് ഞാനവളെ വളർത്തിയത്..
പെട്ടെന്ന് കാർത്തുവിന്റെ എങ്ങിയുള്ള കരച്ചിൽ കേട്ട് എല്ലാവരും അവളെ നോക്കി...രാധമ്മ എണീറ്റ് ചെന്ന് കാർത്തുവിന്റെ അടുത്തതായി അവളെ ചേർത്ത് പിടിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു.
കാർത്തു അമ്മയുടെ തോളിലേയ്ക്ക് മുഖമമർത്തി കിടന്ന് കരയുന്നുണ്ടായിരുന്നു...എന്റെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു അവളുടെ കരച്ചിലിന്...
ആ...ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മക്കളുടെ വളർച്ച അച്ഛനമ്മമാർ അറിഞ്ഞിരിക്കണം...സത്യനച്ചൻ തുടർന്ന് പറഞ്ഞു കൊണ്ടിരുന്നു...എല്ലാ അച്ഛനമ്മമാർക്കും മക്കളെക്കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് ഒത്തിരി സങ്കല്പങ്ങളും സ്വപ്നങ്ങളും ഉണ്ടാകും...
ഇന്നലെ വരെ ഞങ്ങൾക്കുമുണ്ടായിരുന്നു..
ആ..ഇനി അതൊന്നും കൂടുതൽ പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല...ശിവേട്ടനോട് പറഞ്ഞു വീട്ടിൽ വന്ന് ലതികയോടും കാര്യങ്ങൾ പറഞ്ഞു..ഇന്നലെ ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ടില്ല...ഇപ്പോഴും കൊച്ചു കുഞ്ഞാ അവൾ ഞങ്ങളുടെ മനസ്സിൽ. പെട്ടെന്നൊരു ദിവസം ശിവേട്ടൻ മകനുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞപ്പോൾ...ആദ്യം ഞങ്ങൾക്കതംഗികരിക്കാൻ കഴിഞ്ഞില്ല...ദിനു.. കാർത്തുവിന്റെ പിറകെ ശല്യമായി കൂടിയപ്പോൾ അവൾക്ക് നിവൃത്തിയില്ലാതെ സമ്മതിച്ചതോ..മറ്റോ..ആയിരിക്കും മോളെ പറഞ്ഞു മനസ്സിലാക്കി തിരുത്താം എന്നായിരുന്നു രാവിലെ അവൾ വീട്ടിൽ വരുന്നത് വരെ ഞങ്ങൾ ധരിച്ചിരുന്നത്..ദിയമോളിൽ നിന്നും കാർത്തുവിൽ നിന്നും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയപ്പോൾ ആണ് ദിനു മോനെ ഞങ്ങൾ തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായത്...
ശിവേട്ടന്റെ വീട്ടിലേയ്ക്ക് മകളെ തരുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല...അച്ഛന്മാരായിട്ടുണ്ടായിരുന്ന സൗഹൃദം നമ്മളുടെ തലമുറയും തുടർന്ന് പോരുന്നു..അതിനൊരു
💬 Comments
View all comments