Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
മാറ്റവും വരുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല...
ദിനു മോനെക്കുറിച്ചു ഞങ്ങൾക്ക് മോശമായ ഒരഭിപ്രായവുമില്ല..പക്ഷെ നമ്മുടെ കാലഘട്ടത്തിൽ നിന്നൊക്കെ ലോകം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു..നമ്മൾ ജീവിച്ചത് പോലെ ഇനിയുള്ള കാലം കൃഷിയെ മാത്രം ആശ്രയിച്ചു അധിക നാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ പറയാതെ തന്നെ ശിവേട്ടന് അറിയാമല്ലോ...ഞാൻ പറഞ്ഞു വരുന്നത് ..ഞാനെന്റെ മകളെ അവൾ ആഗ്രഹിക്കുന്ന അത്രയും പഠിപ്പ് കഴിഞ്ഞാൽ വിവാഹപ്രായമെത്തുമ്പോൾ ശിവേട്ടന്റെ മകന് വിവാഹം ചെയ്ത് തരാൻ തയ്യാറാണ്...പൂർണ്ണ മനസ്സോടെ തന്നെ...അതിനൊപ്പം എനിയ്ക്കൊരു അപേക്ഷയുണ്ട്...ഇനി ...കൂടുതൽ വിദ്യാഭ്യാസം നേടുക എന്നൊക്കെ പറഞ്ഞാൽ ദിനുവിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നെനിക്കറിയാം...പക്ഷെ ശ്രമിച്ചാൽ നല്ലൊരു തൊഴിൽ പടിച്ചെടുക്കാൻ സാധിയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്...കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ദിനുവിന് മുന്പിലുണ്ട്..വിവാഹത്തിനു മുൻപായി ദിനു
സ്ഥിരവരുമാനമുള്ള ഒരു ജോലി നേടിയിരുന്നെങ്കിൽ എന്നെനിയ്ക്കൊരു ആഗ്രഹമുണ്ട്...ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ശിവേട്ടൻ പറഞ്ഞോളൂ...
ശിവൻ:-ഒരു തെറ്റുമില്ല സത്യാ..നിന്റെ വലിയ മനസ്സിന്റെ മുന്നിൽ വളരെ ചെറുതായത് പോലെ തോന്നി പോകാടാ.. കാർത്തുവിന്റെ അതേ പ്രായം തന്നെയാണല്ലോ ഞങ്ങളുടെ മകൾ ദിയയ്ക്കും അവൾക്കാണ് ഇങ്ങനെയൊരു ആലോചന വന്നിരുന്നതെങ്കിൽ സമ്മതം മൂളാൻ ഞങ്ങളെക്കൊണ്ടു സാധിക്കുമെന്ന് തോന്നുന്നില്ല...ഇപ്പോഴും ഞാൻ പറയുന്നത് ഒന്ന് കൂടെ ആലോചിച്ചിട്ട് മതിയെന്നാണ്...എന്റെ മകന്റെ കുറവുകൾ ഞങ്ങൾ മനസ്സിലാക്കിയെ പറ്റുള്ളൂ...ഇത് നടന്നില്ലെങ്കിലും നമ്മുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴാനൊന്നും പോകുന്നില്ല..സത്യന്റെ ഏത് തീരുമാനത്തിനൊപ്പവും ഞാനും എന്റെ കുടുംബവും ഉണ്ടായിരിക്കും...
സത്യൻ:-ഈ കാര്യത്തിൽ ഞങ്ങൾക്കിനി ആലോചിക്കാനൊന്നുമില്ല ശിവേട്ടാ...മക്കളെ വിഷമിപ്പിച്ചു കൊണ്ടുള്ള ഒരു നേട്ടവും ഞാൻ ആഗ്രഹിയ്ക്കുന്നില്ല...പറഞ്ഞവസാനിപ്പിച്ചതും..കാർത്തു രാധമ്മയിൽ നിന്നടർന്നു മാറി പാഞ്ഞു വന്ന് സത്യനച്ചനെ കെട്ടിപ്പിടിച്ചു കരഞ്ഞു...
സത്യൻ:--അയ്യേ...എന്തിനാ അച്ഛന്റെ കുറുമ്പിപ്പെണ്ണ് കരയുന്ന...മോളച്ചനോട് പറയാത്തതിന്റെയൊരു വിഷമമാദ്യം കേട്ടപ്പോൾ തോന്നിയിരുന്നു.. ഇപ്പോൾ അച്ഛന് ഒരു സങ്കടോമില്ല ശിവേട്ടന്റെ വീട്ടിലേക്ക് അല്ലേ.. ഞാനെന്റെ തങ്കക്കുടത്തിനെ അയയ്ക്കുന്ന...കാർത്തുവിന്റെ അച്ഛൻ എന്നെ അരികിലെയ്ക്ക് വിളിച്ചു...ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കാർത്തുവിനെ ദേഹത്ത് നിന്ന് അടർത്തി മാറ്റി നിർത്തി..എന്റെ കയ്യിലേക്ക് കാർത്തുവിന്റെ കൈ ചേർത്ത് വച്ചു..
ശിവേട്ടാ..പൂർണമാനസ്സോടെ ഞാനെന്റെ മോളെ ശിവേട്ടന്റെ മകന് മനസ്സറിഞ്ഞു തരാ...ഇനി ഒരു ചടങ്ങ് മാത്രമേയുള്ളു..അതിന് മുമ്പ് മോളുടെ വിദ്യാഭാസം കഴിയണം..അത് പോലെ മോനൊരു ജോലിയും...
ശിവൻ:-ജോലിയുടെ കാര്യമോർത്ത് സത്യൻ വിഷമിക്കണ്ട..ഞാനിന്ന്
💬 Comments
View all comments