Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
വായും പൊളിച്ചിരുന്നു പോയി....ആര് കണ്ടാലും കൊതിയ്ക്കുന്നത്ര സുന്ദരിയായിട്ടുണ്ടായിരുന്നു എന്റെ കാർത്തുപ്പെണ്ണ്....പിങ്ക് കളറിലുള്ള ഫുൾ പാവാടയും അതേ കളറിലുള്ള ബ്ലൗസുമായിരുന്നു കാർത്തു അണിഞ്ഞിരുന്നത്...
കണ്ണെഴുതി പോട്ടൊക്കെ തൊട്ട് മുന്നിൽ വന്ന് നിന്നപ്പോൾ ഞാനിത് വരെ കാണാത്ത ഒരു മാലാഖയെപ്പോലാണവളെന്നെനിയ്ക്ക് തോന്നി...
ദിയ:-അതേ...ഈ വായൊന്നടച്ചു വയ്ക്കാമോ...ഇതെന്താ..ആദ്യയിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്ന...
അധികം നോട്ടമൊന്നും വേണ്ടട്ടോ...ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഇനി റിസൾട്ട് അറിഞ്ഞിട്ടു മതി ബാക്കിയൊക്കെ...
അമ്മ:-ഒന്ന് മിണ്ടതിരിയെടി പെണ്ണേ...എവിടെ എന്താ പറയേണ്ടതെന്നൊരു നിശ്ച്ചയോമില്ലാത്തോരു സാധനം...വാ..മോളെ..ഈ പൊട്ടിക്കാളി പറയുന്നതൊന്നും മോള് കാര്യമാക്കേണ്ട..
കാർത്തുവിനെ അമ്മ അരികിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു...
അമ്മയുടെ മുന്നിൽ വച്ചുള്ള ദിയയുടെ അന്തവും കുന്തവുമില്ലാത്ത സംസാരത്തിൽ ചമ്മി ഒരു പരുവത്തിലായിരുന്ന കാർത്തുവിന് അമ്മയുടെ വാക്കുകൾ ആശ്വാസം നൽകുന്നതായിരുന്നു .കാർത്തു അമ്മയുടെ അടുത്തായിരുന്നു...
അമ്മ:-ഇന്നലെ ദിയ പറഞ്ഞു നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയപ്പോൾ അച്ഛനതൊരു ഷോക്ക് ആയിരുന്നു...പക്ഷെ അമ്മയത് കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചിരുന്നത് കൊണ്ട് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്...പക്ഷെ ഇപ്പോഴും അമ്മയ്ക്ക് ആഗ്രഹിക്കാനും എന്റെ മക്കളെ പിരിക്കരുതെയെന്നു പ്രാർത്ഥിക്കാനും മാത്രമേ സാധിക്കുകയുള്ളൂ...കാരണം ഞങ്ങൾക്കുമൊരു മകൾ ഇതേ പ്രായത്തിൽ വളർന്ന് വരുന്നുണ്ട് ...അവളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കും ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമൊക്കെയുണ്ട്..ഞാൻ ദിയയെപ്പോലെ തന്നെയാണ് മോളേയും കണ്ടിരിക്കുന്ന...
പോരാത്തതിന് ശിവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളും.... അറിയാത്തവർ ആയിരുന്നെങ്കിൽ ചോദിച്ചു നോക്കയെങ്കിലും ചെയ്യാമായിരുന്നു...ഇതിപ്പോൾ മക്കളെപ്പോലെ തന്നെ സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും അഗീകരിക്കാൻ മാത്രമേ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളൂ...എന്തായാലും രണ്ടാളും അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ട് വാ...അമ്മയ്ക്ക് സുഖമുണ്ടായിരുന്നെങ്കിൽ അമ്മയും കൂടെ വന്നേനെ... അമ്മയതും പറഞ്ഞു നേരേ നോക്കിയത് വാതിൽ കടന്ന് വരുന്ന അച്ഛന്റെ മുഖത്തേയ്ക്കായിരുന്നു...ഞാൻ നോക്കിയപ്പോൾ അച്ഛന്റെ മുഖം വല്ലാതെ വാടിയിരുന്നു...
അച്ഛൻ അടുത്തേയ്ക്ക് വന്നു...
അച്ഛൻ:-എങ്ങോട്ടാ.. മോനെ എല്ലാവരും കൂടെ..രാവിലെത്തന്നെ...ഡ്രസ് ഒക്കെ മറിയിട്ടുണ്ടല്ലോ...
അമ്മ:-ശിവേട്ട...ഞാൻ പറഞ്ഞിട്ടാ...അമ്പലത്തിൽ പോയി വരാൻ...
അച്ഛൻ:-ആണോ...എന്നാ മക്കള് ചെല്ലു.. വെയിൽ മൂക്കുന്നതിന് മുൻപ് വരാൻ നോക്കൂ... ദിയ കാർത്തുവിന്റെ കൈ പിടിച്ച് മുൻപേ നടന്നു .ഞാനവരുടെ പിറകിലായും.....
ശിവേട്ടാ.... സത്യനോട് കാര്യങ്ങൾ പറഞ്ഞിരുന്നോ....
ശിവൻ:--പറഞ്ഞിട്ടുണ്ട്...പറയേണ്ടിയിരുന്നില്ലെന്നു തോന്നി...കേട്ട് കഴിഞ്ഞപ്പോൾ അവന്റെ മുഖം വല്ലാതെ വാടിയിരുന്നു...എന്തോ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത
💬 Comments
View all comments