Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
അവർ വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു..നമ്മൾ പോകുന്നു..അവർക്ക് പറയനുള്ളതും അവരുടെ തീരുമാനങ്ങളും നമ്മൾ കേൾക്കുന്നു..നമുക്ക് അനുകൂലമല്ലെങ്കിൽ
കുടുംബങ്ങൾ തമ്മിൽ നിലവിലുള്ള ബന്ധത്തിന് കോട്ടം വരാത്ത വിധം പെരുമാറി നമ്മൾ തിരിച്ചു പോരുന്നു...അത്രേയുള്ളൂ...മുറിയിൽ നിന്ന് അച്ഛൻ വരുന്നത് കണ്ട് ഞാൻ എണീറ്റ് മുഖം കഴുകനായി പോയി...കുറെ കരഞ്ഞപ്പോൾ തന്നെ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു...അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നെനിയ്ക്ക് തോന്നി...അമ്മയുടെ സംസാരം കഴിഞ്ഞപ്പോളെയ്ക്കും ചെറിയൊരു ആത്‍മവിശ്വാസം എന്നിൽ ഉടലെടുത്തിരുന്നു..വരുന്നത് പോലെ വരട്ടെ...വരുന്നിടത്ത് വച്ച് കാണാം എന്തായാലും പോയി നോക്കുക തന്നെ...
കാർത്തുവിന്റെ വീട് അടുക്കുന്തോറും ചങ്കരൻ പിന്നേം തെങ്ങിന്മേൽ എന്ന് പറഞ്ഞത് പോലെ എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്ന് കൊണ്ടിരുന്നു...
എന്തോന്നാടെയിത് നിന്നെ അറക്കാൻ കൊണ്ട് പോകുന്നതോന്നുമല്ലല്ലോ...ഞാനെന്നോട് തന്നെ സ്വയം പറഞ്ഞു കൊണ്ടിരുന്നു...എവിടെ ആര് കേൾക്കാൻ...
അച്ഛനും അമ്മയും മുന്നിലായും ഞാൻ പിറകിലായി കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് കാർത്തുവിന്റെ വീട്ടിലേയ്ക്ക് കയറി...
കയറി വാ..ശിവേട്ടാ... രാധച്ചേച്ചി വാ ..കയറിയിരിക്കു...പനി കുറവുണ്ടോ...സിറ്റൗട്ടിൽ പത്രം നോക്കിക്കൊടിരുന്ന കാർത്തുവിന്റെ അച്ഛൻ അകത്തേയ്ക്ക് ക്ഷണിച്ചു...
അല്ല...ഞാൻ മാത്രം എന്താ രണ്ടാം കുടിയാണോ...എന്നെ മൂപ്പര് കണ്ടില്ലായിരിക്കോ...ആ...കുറച്ചു കഴിയുമ്പോൾ തൊഴിച്ചെറിയാനുള്ളവനെ ക്ഷണിക്കുന്നത് മൂപ്പർക്ക് കുറച്ചിലായി തോന്നിക്കാനും...ഞങ്ങൾ അകത്തേക്ക് കയറി അപ്പോഴേക്കും ലതികാമ്മ ചിരിച്ചു കൊണ്ട് ഹാളിലേക്ക് വന്ന് അമ്മയുടെ കൈ പിടിച്ച് കുശലാന്വേഷണം നടത്തിയതിന് ശേഷം അകത്തേയ്ക്ക് കൊണ്ട് പോയി...അച്ഛൻ സത്യനച്ഛന്റെ എതിരെയുള്ള സെറ്റിയിൽ ഇരുന്നു..ഞാനും അച്ചന്റെ അരികിലായിരുന്നു...കാർത്തുവിന്റെ അച്ഛനും ശിവനച്ഛനും പതിയെ പതിയെ ഫോമിലേയ്ക്കുയർന്നു..അവരുടെ കത്തിയടിയുടെ മാരകവേർഷൻ തന്നെ രണ്ടാളും പുറത്തെടുത്തു...ഞാനിങ്ങനെ ഒരു ജീവി അടുത്ത്രിരിപ്പുണ്ടെന്നുള്ള ചിന്ത രണ്ടിനുമുള്ളതായി തോന്നിയില്ല...ഞാനോരന്യഗ്രഹ ജീവിയെപ്പോലെ കത്തിയടിയും സഹിച്ചു സെറ്റിയുടെ ഓരത്ത് മൂകനായിരുന്നു...
എത്രയും നേരത്തെ ആ റിസൽറ്റിങ് കിട്ടിയിരുന്നെങ്കിൽ...എന്തെങ്കിലും എന്നെപ്പറ്റി പുകഴ്ത്തി പറയാൻ ഉണ്ടെങ്കിൽ അതും കൂടെ കേട്ട് വയറും നിറച്ച് സന്തോഷമായി വീട്ടിലേയ്ക്ക് പോകമായിരുന്നു...കാർത്തുവിന്റെ അച്ഛനോടങ്ങനെ പറയണമെന്ന് തോന്നി..അല്ല പിന്നെ വന്നിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയിക്കാണും ഇടയ്ക്ക് ലതികമ്മ കുടിക്കാൻ വെള്ളം കൊണ്ട്
വന്നതൊഴിച്ചാൽ ഇവരുടെ കത്തിയടി മാത്രം ബാക്കി ഈ സമയമത്രയും...ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പാപം ചെയ്തിട്ടുണ്ടാകാം...ഇത് പോലൊരു ഗതി ഒരു കാമുകനും വരുത്തരുതേ...മനസ്സിൽ ചിന്ദിച്ചു കൊണ്ട്
💬 Comments
View all comments