Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
കഴിയുമ്പോൾ തനിയെ ശരിയായിക്കോളും. ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതികഠിനമായെന്റെ മനസ്സിൽ വേദന നിറഞ്ഞിരുന്നു...
ഞാൻ tv ഓണാക്കി കണ്ട്നിമി കൊണ്ടിരുന്നു...എവിടെ...മറ്റൊന്നിലേയ്ക്കും ശ്രദ്ധിക്കാനാകാത്ത വിധം മനസ്സിൽ കാർത്തുവിനെ നഷ്ടപ്പെടുമെന്നുള്ള ആകുലത നിറഞ്ഞു വന്നു കൊണ്ടിരുന്നു..
സമയം ഇഴഞ്ഞു നീങ്ങുന്തോറും കാർത്തു എന്റെ പെണ്ണാണെന്നുള്ള വിശ്വാസം എനിയ്ക്ക് നഷ്ടമായിക്കൊണ്ടിരുന്നു...കാർത്തുവെന്നോട് ഇഷ്ടം പറഞ്ഞപ്പോൾ സമ്മതം മൂളിയ നിമിഷത്തെ ഞാൻ വെറുത്ത് തുടങ്ങിയിരുന്നു...എന്നെ നഷ്ടമാകുമെന്നെനിയ്ക്ക് തോന്നിയ നിമിഷങ്ങൾ....
മോനെ....ശബ്ദം കേട്ട് ഞാൻ അമ്മയെ നോക്കി 'അമ്മ അടുത്തു വന്നിരുന്നതൊന്നും ഞാനറിഞ്ഞിരുന്നില്ല..
അമ്മയുടെ വിളി കേട്ടപ്പോൾ മനസ്സിലടക്കി വച്ചിരുന്ന സങ്കടങ്ങളെല്ലാം പുറത്തേയ്ക്ക് വന്നു...ഞാനമ്മയുടെ മടിയിലേയ്ക്ക് വീണു കിടന്ന് കരഞ്ഞു....എന്റെ സങ്കടങ്ങളെല്ലാം അമ്മയുടെ മടിയിലേയ്ക്ക് കണ്ണുനീരായി ഒഴുകിയിറങ്ങി...
എന്തിനാടാ...അമ്മേടെ കുട്ടൻ കരയുന്ന...എന്റെ മോൻ ഒരാണ്കുട്ടിയല്ലേ...ഇങ്ങനെ കരയാൻ പാടുണ്ടോ...നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും ..എല്ലാം നമ്മുടെ ആഗ്രഹങ്ങൾ പോലെ നടക്കണമെന്നുണ്ടോ...മോൻ കരയാതെ...അവർ കാർത്തുവിനെ തരില്ലെന്നു
പറഞ്ഞിട്ടൊന്നുമില്ലല്ലോ...ഇനിയങ്ങനെ തന്നെ സംഭവിച്ചാലും നമുക്കത് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കണം...എന്റെ മോന്റെ പെണ്ണായി കാർത്തു ഈ വീട്ടിലേയ്ക്ക് കയറി വരാൻ അമ്മയും അച്ഛനും വളരെയധികം ആഗ്രഹിക്കുന്നുണ്ട്...സത്യനും ലതികയും തുറന്ന മനസ്സോടെ നമുക്ക് കാർത്തുവിനെ തരുകയാണെങ്കിൽ അച്ഛനും അമ്മയ്ക്കും അതിൽപ്പരമൊരു സന്തോഷമില്ല...മറിച്ചാണ് അവർ തീരുമാനം എടുക്കുന്നതെങ്കിലും നമുക്കവരെ തെറ്റ് പറയാൻ കഴിയില്ല...കാർത്തുവിന്റെ സ്ഥാനത്ത് നമ്മുടെ ദിയമോൾക്കാനു ഇത് പോലൊരു ആലോചന വന്നിരുന്നതെങ്കില്ലെന്ന് മോനൊന്നു ആലോചിച്ചു നോക്കിക്കേ..അത് കൊണ്ട് സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും നമുക്കത് അംഗീകരിക്കുകയെ നിവൃത്തിയുള്ളൂ...അച്ഛനിപ്പോൾ റെഡിയായി വരും അച്ഛനിതൊന്നും അറിയേണ്ട...അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ അച്ഛൻ ഒത്തിരി വിഷ്‌മിയ്ക്കുന്നുണ്ട്...മോൻ എണീറ്റ് മുഖം കഴുകി വാ...
ഞാൻ വരുന്നില്ലമ്മേ...അച്ഛനും അമ്മയും പോയിട്ട് വാ...
ഇങ്ങനെ വാശിപിടിച്ച് അച്ഛനെയും അമ്മയെയും ധർമ്മ സങ്കടത്തിൽ അക്കല്ലേ കുട്ടാ...മോന്റെ കാര്യത്തിന് മോൻ കൂടെയില്ലാതെ ഞാനും അച്ചനും മാത്രം പോയിട്ടേന്താ കാര്യം .മോനവിടെ പോകാത്തതോന്നുമല്ലല്ലോ..പരസ്പരം എല്ലാവരെയും അറിയുകയും ചെയ്യാം... പിന്നെ ഇപ്പോളത്തെ സാഹചര്യം ...മോനും കാർത്തുവും ഇഷ്ടത്തിൽ ആണെന്ന് മനസ്സിലാക്കിയപ്പോൾ അറിഞ്ഞിട്ടും കാർത്തുവിന്റെ അച്ഛനമ്മമാരെ അറി യിച്ചില്ലെങ്കിൽ പിന്നീടവർ ഈ വിവരമറിഞ്ഞാൽ പിന്നെ അച്ഛനും അമ്മയ്ക്കും. അവരുടെ മുഖത്ത് നോക്കാൻ കഴിയോ.. അത് കൊണ്ട് അച്ഛൻ അറിയിച്ചപ്പോൾ നമ്മളോട്
💬 Comments
View all comments