Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]
വന്നത് പോലുമില്ല... ഇപ്പോൾ ആലോചിക്കുമ്പോൾ എനിയ്ക്കത് ആശ്ചര്യമായി തോന്നി...
ഞാൻ:-ഇനിയിപ്പോൾ എന്ത് ചെയ്യുമെടി പെണ്ണേ....
ദിയ:-അതോർത്തിനി ചേട്ടായി ടെൻഷനടിക്കേണ്ട...ഇപ്പോഴത്തെ ഈ ചൂടൊന്ന് തണുക്കുമ്പോൾ ചേച്ചിപെണ്ണ് തന്നെ ചേട്ടയിയെ വിളിച്ചോളും.എന്നെ കളഞ്ഞാലും ചേട്ടയിയെ ഒരിക്കലും വിട്ട് കളയില്ല..അത്രയ്ക്ക് ജീവനാ..ചേച്ചിയ്ക്ക് ചേട്ടയിയെ... അത് തന്നെയാണ് ചേച്ചിയ്ക്കിത്ര സങ്കടവും...
ഞാൻ:-ശരിയാകുമായിരിക്കും അല്ലെ...
ദിയ:-അല്ലാതെവിടെപ്പോകാൻ..എനിക്കറിയില്ലേ..എന്റെ ചേച്ചിപ്പെണ്ണിനെ...
ഞാൻ:-എന്നാലേ.. എന്റെ പെങ്ങളൂട്ടിയ്ക്ക് നന്ദിയുണ്ടാട്ടോ...എല്ലാറ്റിനും...
അയ്യോ...അതിന് മുൻപ് നല്ലൊരു സോറിയും ഉണ്ടാട്ടോ...
ദിയ:-നന്ദി എന്തിനാണെന്ന് മനസ്സിലായി..അത് ചേട്ടായി തന്നെ കയ്യിൽ വച്ചോട്ട... എനിയ്ക്ക് വേണ്ടത് സമയാസമയങ്ങളിൽ അവശ്യത്തിനുള്ളത് തന്നാൽ മതി..അല്ല സോറി എന്തിനാ...അതെനിയ്ക്ക് മനസ്സിലായില്ല...
ഞാൻ:-അതേ...ഞാൻ നിന്നെ വല്ലാതെ തെറ്റിദ്ധരിച്ചു പോയി...ടെൻഷൻ കയറി തലപെരുത്തപ്പോൾ..നിയാണ് എല്ലാറ്റിനും കാരണക്കാരിയെന്നു തോന്നിയപ്പോൾ...ഞാൻ ബാക്കി പറയാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു...
ദിയ:-ആ..തോന്നിയപ്പോൾ....
ഞാൻ:-ഞാൻ നിന്നെ മനസ്സിൽ കുറെ..തെറി വിളിച്ചിരുന്നു...
എടാ...ദുഷ്‌ടാ... മൂന്നാം ലോകമഹായുദ്ധം ആയേക്കാവുന്നൊരു പ്രശ്നം പുല്ല് പോലെ ഞാൻ തീർത്ത് തന്നിട്ട് എന്നെ തെറി വിളിച്ചല്ലേ... ആ..ശരിയാക്കിത്തരം...അവൾ പാഞ്ഞു വന്ന് പില്ലോയെടുത്തെന്നെ തലങ്ങും വിലങ്ങും അടിയ്ക്കാൻ തുടങ്ങി...
ആ..തല്ലാതേടി ഒരബദ്ധം പറ്റിയതല്ലേ...ഇത്തവനത്തേയ്ക്ക് ക്ഷമിക്കേടി...
അവളതോന്നും കേൾക്കുന്ന പോലുമുണ്ടായില്ല അവൾ ഭംഗിയായിട്ടവളുടെ ജോലി ആത്മാർഥതയോടെ തുടർന്നു...
.മോനെ...ദിനൂ...ഹാളിൽ നിന്നുള്ള അച്ഛന്റെ വിളി കേട്ടാണ് അവളോന്നങ്ങിയത്...
ഞാൻ എണീറ്റ് ഹാളിലേക്ക് നടന്നു ദിയയും
എന്റെ പിറകിൽ ഉണ്ടായിരുന്നു...
എന്താ ...അച്ഛാ..
അച്ഛൻ:-ആ..മോനെ..അമ്മയ്ക് പനി കൂടുന്ന ലക്ഷണമാണ്..ഇപ്പോൾത്തന്നെ വന്നതിലും കൂടിയിട്ടുണ്ട്...ഞാൻ അമ്മയെയും കൊണ്ട് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം..രാത്രിയിൽ എങ്ങാനും പനി കൂടി അങ്ങോട്ട് ചെന്നാൽ അവരവിടെ പിടിച്ച് കിടത്തും കുറഞ്ഞത് പിന്നെ ഒരാഴ്ച്ച കഴിഞ്ഞു നോക്കിയാൽ മതി...
ഞാൻ:-എന്നാൽ
💬 Comments
View all comments