0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Author : Kambikathakal Read All Parts 1.2K
റൂമിൽ പോയി സുഖമായി ഉറങ്ങുന്നു കൊള്ളാം.. അച്ഛൻ എന്റെ തോളിൽ കയ്യിട്ട് നടന്ന് സെറ്റിയിൽ ഇരുത്തി അച്ഛനും അടുത്തയി ഇരുന്നു...വല്ലതും കഴിചാരുന്നോ മോനെ. ഞാൻ:-ഉവ്വച്ഛാ... ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വന്നത്...ഞാനന്നാൽ ഇറങ്ങട്ടെ..അച്ഛാ..സമയം പതിനൊന്നാകാറയി.... അച്ഛൻ:-ഇന്നിനി രാത്രിയിൽ പോകേണ്ട മോനെ..രാവിലെ പോകാം..ഞങ്ങൾ വരുന്ന വഴി പാടത്തെല്ലാം ആളുകൾ കൂടിയിട്ടുണ്ട്...അക്കരെ വനത്തിൽ നിന്ന് ആനക്കൂട്ടം പുഴ കടന്നിട്ടുണ്ട്...ഞാൻ ലതികയെ വീട്ടിൽ ആക്കിയിട്ട് ടോർച്ചും പടക്കവും എടുത്ത് പോകാനായി വന്നതാ...
കഴിഞ്ഞ വരവിന് കൃഷിയെല്ലാം നശിപ്പിച്ചിട്ടാ പോയത്.ഇന്ന് രാത്രി എല്ലാവരും കൂടെ പാടത്ത് കാവൽ ഇരിക്കാമെന്ന പറഞ്ഞേക്കുന്ന..മോന്റെ അച്ഛൻ ശിവനും ഉണ്ട്..ഞാൻ ചെല്ലുമ്പോൾ ശിവനോട് പറഞ്ഞോളാം..മോൻ രാവിലെയെ വരുള്ളുന്നു..മോനിവിടെ ഉള്ളത്‌ കൊണ്ട് എനിയ്ക്ക് ധൈര്യമായി പോകാമല്ലോ...അച്ഛനും വയ്യാതിരിക്കുന്നതല്ലേ....ലതികേ... നി കൊച്ചിന് എന്തെങ്കിലും ചൂടാക്കി കഴിക്കാൻ കൊടുക്ക് മോളേയും വിളിച്ചോ... അവൾ ഒന്നും കഴിച്ചിട്ടുണ്ടാകില്ല...ഞാൻ പോയി നോക്കട്ടെ...അച്ഛൻ എണീറ്റ്‌ അകത്തോട്ട് പോയി പിറകെ അമ്മയും പോയി...കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഉറക്കത്തിൽ ഉന്തിതള്ളി കൊണ്ട് വരുന്ന പോലെ കാർത്തുവിനെയും താങ്ങിപ്പിടിച്ചു എന്റെ എതിരെയുള്ള സെറ്റിയിൽ കൊണ്ടുവന്നിരുത്തി..എനിക്ക് ഉള്ളിൽ നല്ല ചിരി വരുന്നുണ്ടായിരുന്നു...ഇടയ്ക്കവൾ അമ്മ കാണാതെ എന്നെ ഇടംകണ്ണിട്ട് നോക്കി കണ്ണിറുക്കി കാണിച്ചു.. അമ്മ:-എന്തൊരു ഉറക്ക. പെണ്ണേ...നിനക്ക് കൂട്ട് വന്നിട്ട് കൊച്ചിനെ ഇവിടെ തനിച്ചിരുത്തി അവൾ പോയിക്കിടന്നു ഉറങ്ങിയെക്കുന്നു..ഒരു വീക്ക് വച്ച് തരാ വേണ്ടത്..കെട്ടിച്ചു വിടാറയ പെണ്ണാണെന്ന ഒരു ചിന്തയുമില്ലാത്ത സാധനം..ഇപ്പോഴും ഇരിപ്പ് കണ്ടില്ലേ..ഉറക്കം തൂങ്ങി.. ഞാൻ:-കാർത്തുനെ വഴക്ക് പറയണ്ട അമ്മേ... ഞാനാ പോയിക്കിടന്നോളാൻ പറഞ്ഞത്.. അമ്മ:-എന്നാലും വീട്ടിൽ ഒരാൾ വരുമ്പോൾ ഇങ്ങനാണോ മോനെ പെരുമാറേണ്ടത്..മോനിരിക്കട്ടോ.. ഞാൻ ഭക്ഷണം ചൂടാക്കി എടുത്തിട്ട് വരാം...ദേണ്ടെ.. അവൾ

💬 Comments

View all comments