Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]
തമ്മിലുള്ള സൗഹൃദം. ...ഞാനും കാർത്തുവും തമ്മിലുള്ള കാര്യങ്ങൾ അറിയുമ്പോൾ എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം ...ആലോചിക്കുന്തോറും എന്റെ തല പെരുക്കാൻ തുടങ്ങി...പതിയെ പതിയെ പ്രണയമെന്ന മായികവലയത്തിൽ നിന്ന് യാഥാർത്യത്തിലേക്കു ഞാൻ മടങ്ങി വന്നുകൊണ്ടിരുന്നു.ഏറെ നേരത്തെ കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ വേദനയോടെ ഞാനെന്റെ തീരുമാനം മനസ്സിലരക്കിട്ടുറപ്പിച്ചു.
സ്നേഹനിധികളായ കാർത്തുവിന്റെ അച്ഛനമ്മമാരെ എന്റെ സ്വാർഥതയ്ക്ക് വേണ്ടി വേദനിപ്പിക്കില്ലെന്ന തീരുമാനം എനിയ്ക്ക് മനസ്സിന് തെല്ലൊരാശ്വാസം ഉളവാക്കിയപ്പോഴും എന്റെ ജീവനായ കാർത്തുവിനെ പിരിയുന്ന കാര്യമോർക്കുമ്പോൾ വേദനയോടെ എന്റെ ചങ്ക് പിടഞ്ഞിരുന്നു.
എന്താ...മാഷേ... ഇത്ര വലിയ ആലോചന..കാർത്തു എന്റെയടുത്ത് വന്ന് നിന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല...അവളൂടെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് മടക്കിക്കൊണ്ട് വന്നു...
കാർത്തു:-കുറെ നേരം ആയല്ലോ ...എന്താടാ...മുഖമൊക്കെ വല്ലാതിരിക്കുന്ന..അച്ഛനും അമ്മയും വന്നപ്പോൾ വല്ലതും പറഞ്ഞോ....ഞാനവളെ നോക്കിയിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല...അവളുടെ സാമിപ്യം എന്റെ മനസ്സിൽ വേദനയുടെ നീറ്റൽ സൃഷ്ടിച്ചു കൊണ്ടിരുന്നു....ഞാൻ പതിയെ എണീറ്റ് മുൻവശത്തെ വരാന്തയിൽ പടിക്കെട്ടിൽ പോയിരുന്നു...എന്റെ പിറകിലായി...കാർത്തു വന്ന് നിന്നു..
ഏട്ടാ....ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താ..പറയോ... ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു....
ഒന്നുമില്ല...നിയൊന്ന് പോകുന്നുണ്ടോ...ഞാനിത്തിരി നേരം തനിച്ചിരുന്നോട്ടെ...മനസ്സിലെ സംഘർഷങ്ങൾ വാക്കുകളായി പുറത്തേയ്ക്ക് വന്നു...പിറകിൽ നിന്നൊരു ഏങ്ങലടിയുയർന്നു....തിരിഞ്ഞു നോക്കിയപ്പോൾ കാർത്തു മുഖം പൊത്തിയിരുന്നു കരയുന്നുണ്ടായിരുന്നു...
ഞാനറിയാതെ എന്നിൽ നിന്ന് വന്ന വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചെന്നു മനസ്സിലായി...വേണ്ടായിയുന്നു...പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നെന്നു തോന്നി... അമ്മയെങ്ങാനും വന്ന് കണ്ടാൽ.....
കാർത്തൂ.....കരയാതെ....അമ്മയെങ്ങാനും വന്ന് കണ്ടാൽ എന്ത് വിചാരിക്കും...നിയിപ്പോൾ അകത്തേയ്ക്ക് പോ..പോയി മുഖം കഴുക്...നമുക്ക് പിന്നെ സംസാരിക്കാം...
അവൾ മുഖമുയർത്തി ദയനിയമായെന്നെ നോക്കിയപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി...അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നു കിടന്നിരുന്നു...
മോളെ...നി..വിഷ്‌മിയ്ക്കാതെ..ഞാനിപ്പോൾ സംസാരിക്കാൻ പറ്റിയ
💬 Comments
View all comments