0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

ഓർത്തു മാത്രം……..”

സംയമനം വെടിയാതെ അഞ്ജു പറഞ്ഞു…

“ എന്തിനാ അതോർക്കുന്നത്…? നീ പറ……… അവളുടെ ഒരു ചഞ്ചു:... എല്ലായിടത്തും കാണും ഇങ്ങനെ ഓരോന്ന്…”

അനുപമ പുച്ഛിച്ചു…

“ ഇവിടുത്തെ കണക്കും കാര്യങ്ങളും ഞാൻ ഏട്ടനെ അറിയിച്ചു എന്നത് നേര് തന്നെയാ… അത് ഏട്ടത്തിക്കങ്ങ് സമ്മതിച്ചാലെന്താ…....? അല്ലെങ്കിൽ ഒന്നും എടുത്തിട്ടില്ലാന്ന് പറ… “

അനുപമ നിന്ന് കത്തിപ്പുകഞ്ഞു…

സഞ്ജു ഒന്നും പറയാത്തതിൽ അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…

“ ഞാൻ ഏട്ടനോടോ, ഏട്ടൻ എന്നോടോ ഒന്നും ഒളിച്ചിട്ടില്ല… അങ്ങനെയൊന്ന് ഈ വീട്ടിൽ ഉണ്ടായിട്ടില്ല...”

അഞ്ജു ശാന്തയായി പറഞ്ഞു…

“ നിങ്ങളെന്താ മിണ്ടാതിരിക്കുന്നത്…? ഇവളീ പറയുന്നത് കേൾക്കുന്നില്ലേ……?”

അനുപമ സഞ്ജുവിന് നേരെ ചെന്നു…

“ ഞാൻ നിങ്ങളുടെ ഭാര്യയാണ്… ഞാനെന്താ ഒളിച്ചത്…? അല്ലെങ്കിൽ ഇവളെന്തു നുണയാണ് നിങ്ങളോട് പറഞ്ഞത്….....?”

“അനൂ… നിർത്ത്… പറയുന്നത് കേൾക്ക്……. “

സഞ്ജുവിന് സഹികെട്ടിരുന്നു……

“അപ്പോൾ ഞാൻ കള്ളി… അനിയത്തി പറയുന്നത് നിങ്ങൾക്ക് വേദവാക്യം…”

അനുപമ തുള്ളിയുറഞ്ഞു….

“അങ്ങനെ അവൾ പറഞ്ഞോ… ? ഞാൻ പറഞ്ഞോ…….?”

സഞ്ജുവിനും ക്ഷോഭം വന്നു തുടങ്ങിയിരുന്നു..

“പിന്നല്ലാതെയെന്താ ഞാൻ മനസ്സിലാക്കേണ്ടത്…? നിങ്ങൾ രണ്ടു പേരും കൂടി ഏതാണ്ടൊക്കെ പറഞ്ഞ്, എന്നെ കള്ളിയാക്കുകയല്ലേ… ?”

സഞ്ജു നിശബ്ദം നിന്നു കൊണ്ട് അഞ്ജുവിനോട് മുറിയിലേക്ക് പൊയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു…

അഞ്ജു പിന്തിരിഞ്ഞു…

അത് അനുപമ കാണുകയും ചെയ്തു…

“എന്താ അനുസരണ… ഓ… രഹസ്യങ്ങളില്ലാത്തവരല്ലേ…….”

അനുപമ ചിറി കോട്ടി…

“മതി……..’’

താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു സഞ്ജുവിന്റെ ശബ്ദത്തിന്…

“നമ്മളൊരു വിഡ്ഢി… എനിക്കാണല്ലോ രഹസ്യം മൊത്തം…'’

അവനെ അവഗണിച്ച മട്ടിൽ, അനുപമ പിറുപിറുത്തു കൊണ്ടിരുന്നു…

💬 Comments

View all comments