0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

പക്ഷേ, അനുപമ അവളുടെ സഹോദരിക്കും വീട്ടിലേക്കും കൊടുക്കുന്നത് അഞ്ജു ചോദ്യം ചെയ്തു…

അനാവശ്യ ചിലവുകൾ…

അഞ്ജുവിന്റെയോ പത്മാവതിയുടേയോ ആവശ്യങ്ങൾക്കു പോലും അനുപമ പണം കൊടുക്കണം…

പറമ്പിലെ വിറ്റുവരവ് കണക്ക്…

അതൊക്കെ സ്വന്തം അക്കൗണ്ടിലാക്കിയിരുന്നു അനുപമ…

അത് സ്ഫോടനങ്ങളുടെ തുടക്കമായിരുന്നു…

ശരിക്കും നാലു മലകളുടെ പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധമായിരുന്നു കാര്യങ്ങൾ…

അനുപമ, ലീവ് തീരുന്നതിനു മുൻപേ സഞ്ജുവിനെ തിരിച്ചെത്തിച്ചു…

കുടുംബ കലഹം…

പൊട്ടിത്തെറി….

അമ്മ….!

സഹോദരി…….!

ഭാര്യ…..!

ശരിക്കും മൂന്നു സ്ത്രീകളുടെയിടയിൽ കിടന്ന് സഞ്ജു നീറി….

“എനിക്കുമുണ്ട് അനിയത്തി… അവളിങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒന്നും എന്നോട് പറയാറില്ല….”

സഞ്ജു നിശബ്ദനായി നിലകൊണ്ടു…

തന്റെ ഓരോ വാക്കും സൂക്ഷിച്ചും അളന്നും മാത്രമേ ഉപയോഗിക്കാവൂ എന്ന് അവന് നല്ല ബോദ്ധ്യമുണ്ടായിരുന്നു…

“ അതിന് ഏട്ടത്തിയെക്കുറിച്ച് ഞാനെന്തു പറഞ്ഞു…? ഇവിടെ ഇത്രയും കാലം എല്ലാം അമ്മയാണ് നോക്കിയിരുന്നത്… ചഞ്ചു ഉള്ളപ്പോഴും…”

അഞ്ജു പറഞ്ഞു…

“ അതിന് ഞാനെന്താ ഇവിടെ നിന്ന് കൊണ്ടുപോയത്…? ഈ വീടും സ്ഥലവുമൊക്കെ ഇവിടെ തന്നെയുണ്ട്…

എനിക്കൊരു ജോലിയുണ്ട്… വരുമാനമുണ്ട്… എനിക്കാരുടെയും കാലു പിടിക്കേണ്ട കാര്യമില്ല… ആരുടേയും…….”

അവസാന വാചകം അടിവരയിട്ടാണ് അവൾ പറഞ്ഞത്…

“അനൂ……. മതി…”

സഹികെട്ട് എല്ലാം കേട്ടു നിന്ന സഞ്ജു തർക്കം ഒഴിവാക്കാൻ ശ്രമിച്ചു…

“ കൊണ്ടുപോയതിന്റെ കണക്ക് ഞാൻ പറയുന്നില്ല…….”

അഞ്ജു പതിയെ പറഞ്ഞു…

“ നീയെന്നതാ പിറുപിറുക്കുന്നത്…?”

അനുപമ ഒച്ചയെടുത്തു…

സഞ്ജുവിനെ ഒന്നു നോക്കിയതല്ലാതെ അഞ്ജു മിണ്ടിയില്ല…

“കണ്ടോ അവളുടെ കള്ളക്കളി… ചോദിച്ചപ്പോൾ പറയാനൊന്നുമില്ല…”

അനുപമ അട്ടഹസിച്ചു…

പത്മാവതിയമ്മ തലയ്ക്കു കൈ കൊടുത്ത് സെറ്റിയിലിരുന്ന് കണ്ണീർ പൊഴിച്ചു…

“ പറയാനില്ലാത്തതല്ല… പറയാത്തതാ… ചഞ്ചുനെ

💬 Comments

View all comments