0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

നിന്നെയും മിസ്സ് ചെയ്യില്ലേ, പൊന്നാവേ… “

അവൻ അവളെ ചേർത്തു പിടിച്ച് നെറുകയിലൊന്നു മുത്തി…

പ്രവാസികളുടെ ഏറ്റവും വലിയ വിഷമങ്ങളിലൊന്നാണിത്…

തിരിച്ചു പോക്ക്…!

പുതിയ കമ്പനിയിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു…

നല്ല സാലറി…

ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിൽ തന്നെയും ജോലി സമയത്തുള്ളവ മാത്രം…

അഞ്ജു ഡിഗ്രിക്ക് ചേർന്നിരുന്നു…

രണ്ടര വർഷത്തെ ലീവ് കഴിഞ്ഞ് സഞ്ജു നാട്ടിലേക്ക് വരുവാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു…

അവന്റെ വിവാഹം….

അത് പത്മാവതിയുടെ സഹോദരൻമാർ കണ്ടുപിടിച്ചതായിരുന്നു…

കൈപ്പുഴ നിന്ന്…

പെണ്ണിന് കളക്ട്രേറ്റിൽ താൽക്കാലിക ജോലിയുണ്ട്…

സ്ഥിരമാകുവാനുള്ള റാങ്കുമുണ്ട്…

ഒരനിയത്തിയുള്ളത് പഠിക്കുന്നു…

അച്ഛനുമമ്മയുമൊക്കെ റിട്ടയേഡാണ്…

അനുപമ…

പേരു പോലെ അവൾ തനിക്ക് അനുപമയാകുമെന്ന് സഞ്ജു കണക്കുകൂട്ടി…

സാമ്പത്തികമായിട്ട് മെച്ചമൊന്നും ഇല്ലെങ്കിലും തറവാട്ടുകാർ തന്നെ…

കാരണവർമാരെ ധിക്കരിച്ചു ശീലമില്ലാത്തതിനാലും പെൺകുട്ടി കുഴപ്പമില്ലാത്തതിനാലും സഞ്ജു സമ്മതം മൂളി…

ജാതകത്തിലും പറയത്തക്ക പൊരുത്തക്കേടുകളൊന്നുമില്ല…

അമ്മയ്ക്കും പ്രായമാകുന്നു…

അഞ്ജുവും ഒറ്റയ്ക്കാണ്…

താൻ പ്രവാസം നിർത്തി തിരിച്ചു വന്നാലും ഭാര്യയ്ക്ക് ജോലിയുമുണ്ട്…

ഒരുപാട് സാമ്പത്തികമുള്ള വീട്ടിലെ പെൺകുട്ടികൾ തന്നിഷ്ടക്കാരികളായിരിക്കാം…

അങ്ങനെ സഞ്ജുവിനെ സ്വാധീനിച്ച ഘടകങ്ങൾ ഏറെയുണ്ടായിരുന്നു…

വെച്ചൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം…

സ്ത്രീധനം ആവശ്യപ്പെട്ടില്ലെങ്കിലും അവർ ആവശ്യത്തിന് നല്കിയിരുന്നു…

വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കു ശേഷം സഞ്ജു വീണ്ടും തിരിച്ചു…

പ്രശ്നങ്ങൾ അവിടെ തുടങ്ങുകയായിരുന്നു…

വന്നു കയറിയ , ജോലിക്കാരി പെണ്ണിന്റെ യഥാർത്ഥ സ്വഭാവം പത്മാവതിയും അഞ്ജുവും അറിഞ്ഞു തുടങ്ങി…

പെൺ ഭരണം…!

പത്മാവതി മകനറിയാതെ മൗനം പാലിച്ചു…

അഞ്ജു അങ്ങനെയല്ലായിരുന്നു…

ഏട്ടന്റെ സ്നേഹവും സമ്മാനങ്ങളും പങ്കുവെച്ചു പോകുന്നത് അവളെ തെല്ലൊന്നുമല്ല ദു:ഖിപ്പിച്ചത്…

തനിക്കും കൂടി കിട്ടേണ്ടത് ഏട്ടത്തി, അനുഭവിക്കുന്നതിൽ അവൾ തെറ്റ് കണ്ടില്ല.

💬 Comments

View all comments