Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
നിന്റെ വേഷം കെട്ട് കാണാൻ ഞാൻ നിൽക്കുന്നില്ല……..”
പത്മാവതി തിരിഞ്ഞു…
“ നീ ബാക്കി പറ…….”
സഞ്ജു, ഒന്നു നിവർന്നിരുന്നു…
“അത്രയേ ഉള്ളൂ……..”
അവൾ ഗൗരവത്തിലായി…
ചെവിയുടെ ഇരുവശങ്ങളും നോക്കി , കൃതാവ് അവൾ റെഡിയാക്കാൻ ശ്രമിച്ചു…
“കാര്യം പറ പൊന്നാവേ… ….”
“അവളാള് ശരിയല്ല ചഞ്ചൂസേ… എന്റെയറിവിൽ തന്നെ ആറോ ഏഴോ പേര് ലൈൻ അവൾക്കുണ്ട്…”
“ നിനക്കോ…….?”
“കുത്തും ഞാൻ… “ അവൾ കണ്ണുരുട്ടിക്കൊണ്ട് റേസർ ഓങ്ങി…
“ആഹാ… എന്നിട്ട്, അവളെയാണോ നീ എന്റെ തലയിലാക്കാൻ നോക്കിയത്…?”
അവൻ വിഷയം മാറ്റി…
“ആരു നോക്കി… അവളോട് മിണ്ടിപ്പോകരുത്…”
പതിയെ അവന്റെ കവിളിലൂടെ ബ്ലേഡ് വലിക്കുന്നതിനിടയിൽ അവൾ പറഞ്ഞു…
“നാളെ താടിയില്ലാതെ അവളുടെ മുൻപിൽ ചെന്നാൽ മതി……..”
അവളുടെ കുസൃതിയോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു…
പിന്നീടുള്ള ദിവസങ്ങൾ സന്തോഷകരമായിരുന്നു… വർഷങ്ങൾ കൂടി കണ്ട ജ്യേഷ്ഠനോടുള്ള , വയസ്സറിയിച്ച പെങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നു…
അവളെ സ്കൂളിൽ കൊണ്ടുപോവുക..
തിരികെ കൊണ്ടുവരുക…
അതിനിടയിലുള്ള അവധി ദിവസങ്ങളിൽ ബന്ധു വീട് സന്ദർശനം…
സിനിമ ……..
അത്യാവശ്യം കറക്കങ്ങൾ….
മൂന്നു കൊല്ലം മുൻപ് തനിക്ക് നഷ്ടപ്പെട്ട കൂട്ടാളി തിരിച്ചു കിട്ടിയെന്ന തോന്നൽ അവളിലുണ്ടായി…
ഒടുവിൽ പുതിയ കമ്പനിയിൽ നിന്ന് സഞ്ജുവിന് വിളി വന്നു…
അവനത് ഏതു നിമിഷവും പ്രതീക്ഷിച്ചിതാകയാൽ അവന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല..
“ഇനി എന്നാടാ… ?”
പത്മാവതി മകനരുകിലേക്ക് വന്നു…
“കമ്പനി ലീവ് തരും പോലെ……”
അവൻ ശബ്ദമില്ലാതെ ചിരിച്ചു…
“ചഞ്ചുവിന് ഇനി ഒറ്റയ്ക്ക് ദുബായിൽ കറങ്ങാമല്ലോ.. ശല്യപ്പെടുത്താൻ ഞാനുമില്ല… “
അവളുടെ സ്വരത്തിൽ വിഷമം ഉണ്ടായിരുന്നു…
“എനിക്ക്
💬 Comments
View all comments