0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308K

അഞ്ജു പറന്നു വന്നു…

“ഈ പെണ്ണിനെന്നാ പറ്റി…?”

പത്മാവതിയും അവർക്കരുകിലേക്ക് വന്നു…

“ അവൾക്ക് എന്റെ താടിയും തടിയും പറ്റുന്നില്ലാന്ന്…”

സഞ്ജു പറഞ്ഞു…

“ അതിന് അവളുടെ മുഖത്താണോ അതിരിക്കുന്നത്… പെണ്ണിന്റെ വട്ട്...”

“അമ്മയും അവിടിരി… ഞാൻ പറഞ്ഞിട്ട് പോയാൽ മതി....”

അഞ്ജു പറഞ്ഞു…

അവൾ ശ്രദ്ധയോടെ ഷേവിംഗ് ഫോം അവന്റെ താടിയിൽ വിരലാൽ തേച്ചു പിടിപ്പിച്ചു…

“ നിനക്കിത് വല്ലതും അറിയാമോ… ? മുഖമെങ്ങാനും മുറിഞ്ഞാൽ ചെവി ഞാൻ പൊന്നാക്കും…”

സഞ്ജു, അവളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു…

“ങ്ഹാ… ഞാൻ സിനിമേലൊക്കെ കണ്ടിട്ടുണ്ട്…”

അവൾ പറഞ്ഞു…

“ആഹാ… അനുഭവിച്ചോ… ചഞ്ചുന്റെ പൊന്നാവയല്ലേ……. ഞാൻ പോണ്…”

പത്മാവതി തിരിഞ്ഞു…

“ അമ്മ പോകാൻ വരട്ടെ…”

അഞ്ജു പറഞ്ഞു…

“നീ കാര്യം പറ പെണ്ണേ……. “

“ കാര്യമൊക്കെയുണ്ട്…”

അഞ്ജു ബ്ലേഡ് റേസറിൽ കുടുക്കി എളിയിൽ കൈ കൊടുത്ത് അവനു നേരെ നോക്കി…

“ രാവിലെ അവളെ നോക്കുന്നത് കണ്ടല്ലോ…?”

“ആരെ………?”

സഞ്ജുവിന് ഒന്നും മനസ്സിലായില്ല…

“വൈകുന്നേരം ശൃംഗരിക്കാൻ വന്നവള്…….”

“അത് നിന്റെ ഫ്രണ്ടല്ലേ… നീയും കണ്ടതല്ലേ… “

“അതൊക്കെ ശരിയാ… രാവിലെ താടി വടിക്കാനൊന്നും എനിക്ക് പ്ലാനില്ലായിരുന്നു… അവള് രാവിലെ പറയുവാ…….”

“എന്തോന്ന്…….?”

പത്മാവതിയാണ് ചോദിച്ചത്…

“ അവൾക്ക് ലവ് അറ്റ് ഫസ്റ്റ്‌ സൈറ്റ്… കട്ടത്താടിയും കറുത്ത ഷർട്ടും ബുള്ളറ്റും അവൾക്ക് ക്രേസ് ആണെന്ന്…”

സഞ്ജുവിന് കാര്യം മനസ്സിലായി…

“എന്നാൽപ്പിന്നെ നമുക്കതങ്ങ് നോക്കിയാലോ… നിനക്കറിയാവുന്ന കുട്ടിയല്ലേ… “

പത്മാവതി ചിരിച്ചു..

“ അമ്മ പോയേ……..’’

അവൾ ഒച്ചയെടുത്തു…

“ പറ്റിയ പാർട്ടിയോടാ ഞാൻ പറഞ്ഞത്…..”

“അല്ലെങ്കിലും

💬 Comments

View all comments