0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

പത്മാവതി മകനോട് പറഞ്ഞു…

“ അതിനൊക്കെ ആർക്കാ അമ്മേ ഇവിടെ പ്രശ്നം… ? അവളു പറഞ്ഞത് അമ്മയും…….”

സഞ്ജു ക്ഷോഭത്തിൽ നിർത്തി…

അനുരഞ്ജന സംഭാഷണങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു…

ഒടുവിൽ അനുപമയുടെ ഡിമാന്റ് വന്നു…….

അഞ്ജുവിന്റെ കല്യാണം കഴിയട്ടെ…….

അനുപമ തന്നോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ ഡിമാന്റാണിതെന്ന് സഞ്ജുവിന് അറിയാമായിരുന്നു…

“ ജോലി, ഒന്ന് പെർമെനന്റ് ആകട്ടെ സഞ്ജു… എന്നിട്ടാകാം നമുക്ക് കുട്ടികൾ…”

ആദ്യത്തെ ഡിമാന്റ് അതായിരുന്നു…

“എനിക്കെന്തായാലും എന്റെ പെങ്ങളെ വിവാഹം കഴിപ്പിക്കാതിരിക്കാൻ പറ്റില്ല… അവൾ വന്നാലും ഇല്ലെങ്കിലും…

അവൾ വരാൻ വേണ്ടി അഞ്ജുവിനെ ധൃതി പിടിച്ച് കെട്ടിക്കുവാൻ ഞാൻ ഒരുക്കവുമല്ല…”

അമ്മാവൻമാരുടെ മുന്നിൽ സഞ്ജു നയം വ്യക്തമാക്കുന്നത് അഞ്ജു മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു…

“ അവളുടെ പഠിപ്പ് കഴിയട്ടെ… എന്നിട്ട് എനിക്കും അവൾക്കും അമ്മയ്ക്കും നല്ലതെന്നു തോന്നുന്ന ഒരെണ്ണം വരട്ടെ… ഏതായാലും എന്റെ അനുഭവം അവൾക്കുണ്ടാകരുത്…….”

സഞ്ജുവിന്റെ വാക്കിന് ആരും എതിരു പറഞ്ഞില്ല…

“പത്തിരുപത്തേഴു കൊല്ലം പെണ്ണില്ലാതെ കഴിഞ്ഞവനാ ഞാൻ… ഇനിയും ഒരു ഇരുപത്തേഴു കൊല്ലം കൂടി എനിക്കു പറ്റും………'’

സഞ്ജു അവസാന വാക്കെന്ന പോലെ പറഞ്ഞത് അഞ്ജുവും കേൾക്കുന്നുണ്ടായിരുന്നു…

ദുബായിലെ കമ്പനിയുടെ തന്നെ ഓൺലൈൻ വർക്കുമായി സഞ്ജു നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു…

അഞ്ജുവിനെ ക്ലാസ്സിലാക്കുവാനും കൂട്ടുവാനും ചിലപ്പോഴൊക്കെ അവൻ ചെല്ലും…

പഠനത്തിന്റെ പേരു പറഞ്ഞ് അഞ്ജു അവനിൽ നിന്ന് എല്ലായ്പ്പോഴും മാറി നിൽക്കാൻ ശ്രമിച്ചിരുന്നു…

തന്റെ എടുത്തുചാട്ടമാണ് ചേട്ടന്റെ ജീവിതം ഇങ്ങനെയായിത്തീരാൻ കാരണമെന്ന കുറ്റബോധം അവളിലുണ്ടായിരുന്നു…

മാസങ്ങൾ കടന്നുപോയി…

ഇതിനിടയിൽ പത്മാവതി അനുവിനെ ചെന്നു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു…

“പെണ്ണല്ലേടാ… പെണ്ണിന്റെ മനസ്സ് എനിക്കറിയാം… ഞാനും

💬 Comments

View all comments