Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
നീയും പോയി വിളിച്ചാൽ അവള് വരും……… “
“ ഒരാളും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഈ വീട്ടിൽ മിണ്ടിയേക്കരുത്…”
സഞ്ജു ആദ്യമായി അമ്മയോട് എതിരു പറഞ്ഞു…
അതവിടെ തീർന്നു…
വീണ്ടും മാസങ്ങൾ പോയിത്തുടങ്ങി…
ഒരു വർഷമാകുന്നു , അനുപമ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ട്…
അതിനിടയിൽ അഞ്ജുവിന് മൂന്നു നാല് ആലോചനകൾ വന്നതൊന്നും ശരിയായില്ല…
അങ്ങനെയിരിക്കെയാണ് ചമ്പക്കുളത്തു നിന്ന് രോഹിതിന്റെ ആലോചന വന്നത്…
പെണ്ണിനെ എവിടെയോ വെച്ച് ചെക്കൻ കണ്ടിരുന്നു പോലും…
അഞ്ജുവിന്റെ മുഗ്ദ സൗന്ദര്യത്തിൽ അവൻ ആകൃഷ്ടനാവുകയായിരുന്നു…
എൻ. ആർ. ഐ ഫാമിലി…
ചമ്പക്കുളമാണ് തറവാട് എന്നേയുള്ളൂ…
എളമക്കരയിലാണ് താമസം…
ഹൗസ് ബോട്ടും അതിനോടനുബന്ധിച്ചുള്ള റിസോർട്ടുകളും ഹോട്ടലുകളുമാണ് ബിസിനസ്സ്…
നാല്പാടത്ത് തറവാടിനേക്കാൾ ധനസ്ഥിതി…
അക്കൗണ്ടന്റ കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹം അഞ്ജു പറഞ്ഞു…
അതിനവർ തടസ്സമല്ലായിരുന്നു…
രോഹിത് രവീന്ദ്രൻ…
സിനിമാ നടനേപ്പോലൊരു ചെക്കൻ…
പ്രായം മതിക്കാത്ത അച്ഛനും അമ്മയും…
അവർക്കും ഡിമാന്റുകളില്ല…
സഞ്ജു അവനാലാവും വിധം അന്വേഷിച്ചു…
ഇരു കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് വരവു പോക്കുകൾ നടന്നു…
സഹോദരിയുടെ സ്റ്റാറ്റസിനു കളങ്കമേൽക്കാതിരിക്കാൻ ഒരു ഇന്നോവയും സഞ്ജു ഇതിനിടയിൽ ബുക്ക് ചെയ്തിരുന്നു…
അങ്ങനെ നിശ്ചയം കഴിഞ്ഞു… ….
“ അനുവിനെ കൊണ്ടുവരാൻ വേണ്ടി , ഏട്ടൻ പൊന്നാവയെ ഇറക്കി വിടുകയൊന്നും അല്ലാട്ടോ… ….”
അഞ്ജുവിന്റെ ചുമലിൽ പിടിച്ച് അവൻ പറഞ്ഞു…
“ചഞ്ചുവിന്റെ മനസ്സ് എനിക്കറിയാം… ഞാൻ കാരണമല്ലേ…….”
അവൾ വിങ്ങിപ്പൊട്ടി…
“അങ്ങനെയൊന്നും പറയല്ലേ പൊന്നാവേ……..”
നിറമിഴികളോടെ അവൻ അവളുടെ വായ പൊത്തി….
“ചഞ്ചുവേ………......’’
ഒരു നിലവിളിയോടെ അവൾ ഏട്ടന്റെ നെഞ്ചിലേക്ക് വീണു പൊട്ടിയടർന്നു…
കുറച്ചു മാസങ്ങളായി മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന കുറ്റബോധത്തിന്റെയും
💬 Comments
View all comments