0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

വേദനയുടെയും തിരത്തള്ളലായിരുന്നു അത്…

“ ന്നോട് പിണങ്ങല്ലേ……..”

അവൾ വിങ്ങിപ്പൊട്ടി…

“ അതിനെനിക്കു പറ്റുമോടീ……. “

സഞ്ജു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…

ഒടുവിൽ സഞ്ജു അവളെ അടർത്തിമാറ്റുമ്പോൾ ഈ ഒരാശ്രയം തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ തുടങ്ങുകയാണെന്ന ചിന്തയിൽ അഞ്ജുവിന്റെ ഉള്ളം പിടഞ്ഞു…

ചഞ്ചുവിനോടൊപ്പം കൈ പിടിച്ചു നടന്ന പാട വരമ്പുകൾ…

കൈത്തോട്ടിലായി, തന്നെ കയ്യിൽ കിടത്തി നീന്തൽ പഠിപ്പിച്ച ചഞ്ചു…

സ്നേഹവും സമ്മാനങ്ങളും…

ആഗ്രഹങ്ങൾ പറഞ്ഞാൽ മാത്രം മതിയായിരുന്നു…

ഒരിക്കൽ പോലും നുള്ളി നോവിക്കാത്തൊരേട്ടൻ…

അയാൾ വിഷമിച്ചതും ക്ഷമിച്ചതും താനൊരാൾക്കു വേണ്ടിയായിരുന്നു… ….

അവളുടെ ഹൃദയം അലമുറയിട്ടു കരഞ്ഞു…

നാളെയോ മറ്റന്നാളോ ഏട്ടത്തി വരും…

താൻ പടിയിറങ്ങുകയാണ്…

വല്ലപ്പോഴും ഏട്ടനോ, അമ്മയോ കാണാൻ വരുമായിരിക്കും….

നെഞ്ഞ് പിഞ്ഞിപ്പറിഞ്ഞ്, ഉലയുന്ന ഹൃദയവും അലയടിക്കുന്ന മനസ്സുമായി, അഞ്ജു അവളുടെ ജീവിത സാഗരത്തിനു നേർക്കു നടന്നു….

“ ഒന്നുകിൽ ഇവിടെ വന്നു നിൽക്കാം… …. അല്ലെങ്കിൽ മറ്റൊരു വീട് എടുക്കാം… “

മൂന്നാമത്തെ നിബന്ധനയതായിരുന്നു…

ക്ഷോഭത്തിന്റെ കൊടുമുടിയിലായിരുന്നു സഞ്ജു…

ജോലി പോയ വിഷമം ഒരു വശത്ത്…

അതിനിടയിൽ ഉണ്ടായ മറ്റു പ്രശ്നങ്ങൾ…

അതിനിടയിൽ അവസാനം അമ്മയെ വെച്ചു അനുപമ വിലപേശിയതും അവന്റെ നിയന്ത്രണം വിട്ടു…

“ മാമനൊരു കാര്യം ചെയ്യ്… ഞാൻ ഒരു പെറ്റീഷൻ ഫയൽ ചെയ്തയയ്ക്കാം… അവളോട് ഒപ്പിട്ടു തരാൻ പറഞ്ഞാൽ മതി…

നിങ്ങളൊക്കെയല്ലേ ഉത്തരവാദികൾ… ….?”

“ എന്നു പറഞ്ഞാൽ ഒരു ആലോചന വന്നപ്പോൾ ഞങ്ങൾ പറഞ്ഞു… ചക്കയൊന്നുമല്ലല്ലോ തുരന്നു നോക്കാൻ……”

അവർക്കും മുഷിഞ്ഞു തുടങ്ങിയിരുന്നു…

എല്ലാവരും കൈയ്യൊഴിയുകയാണെന്ന് സഞ്ജുവിന് മനസ്സിലായി…

എല്ലാവർക്കും അവരവരുടേതായ ജീവിതം…

തന്റെ ഒരു

💬 Comments

View all comments