Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
വിവാഹം കൊണ്ട് ഉണ്ടായ മാറ്റം….!
അവനിരുന്ന് തല കുടഞ്ഞു…
“ പെണ്ണെന്ന് പറഞ്ഞാൽ അങ്ങനാടാ… … അവൾ എവിടെയും തോൽവി സമ്മതിക്കില്ല… അംഗീകരിക്കില്ല… സ്നേഹത്തിനു മുന്നിലല്ലാതെ……”
പത്മാവതി മകന്റെ വിഷമം മനസ്സിലാക്കി പറഞ്ഞു തുടങ്ങി…
സഞ്ജു മുഖമുയർത്തി…
“നിന്നേപ്പോലെയല്ലല്ലോ ഞങ്ങൾ… അവൾക്ക് ഞങ്ങളുടെ നേരെ നോക്കുവാനും സംസാരിക്കുവാനും മടി കാണും… ജോലിയുള്ള പെണ്ണല്ലേ…:”
സഞ്ജു മിണ്ടിയില്ല…
“ പോരാത്തതിന് നാട്ടുകാർ… …. എങ്ങനെയൊക്കെ മൂടി വെച്ചാലും അവരത് മണത്തു കണ്ടുപിടിക്കും…”
സഞ്ജു വീണ്ടും നിശബ്ദം:...
“നീ കുറച്ചു ദിവസം അവളുടെ വീട്ടിൽപ്പോയി നിൽക്ക്… ഒന്നുരണ്ടു മാസം കൊണ്ട് എല്ലാം ശരിയാകും… “
“ അമ്മയ്ക്കും വട്ടായിത്തുടങ്ങിയോ…….?”
“ ഞാൻ കാര്യമാ പറഞ്ഞത്…… “
“അഞ്ജുവിന്റെ കല്യാണത്തിന്, ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും നാണം കെട്ട് അമ്മയും മാമനും കൂടി പോയി വിളിച്ചതല്ലേ….....? എന്നിട്ട് ആരെങ്കിലും വന്നോ…….? അവിടേക്ക് ഞാൻ പൊറുതിയ്ക്ക് പോകണമെന്ന് പറയാൻ അമ്മയ്ക്ക് തോന്നിയല്ലോ……… “
സഞ്ജു കോപത്തോടെ എഴുന്നേറ്റു പോയി…
രണ്ടു ദിവസം കഴിഞ്ഞ് പത്മാവതി വീണ്ടും അവനടുത്ത് ചെന്നു…
“അക്കരേലെ ദേവിയുടെ മരുമോൾക്കും ചെന്നെയിൽ തന്നെ ജോലി ശരിയായി… അവൻ അവിടെ തന്നെ ആണല്ലോ……”
അമ്മ പറഞ്ഞു വരുന്നത് എന്താണെന്ന ഭാവത്തിൽ സഞ്ജു നോക്കി…
“ അവളവിടെ ഒറ്റയ്ക്കാകും.. രാത്രി ഇങ്ങോട്ട് പോരെന്ന് ഞാൻ പറഞ്ഞു. എനിക്കു മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളായല്ലോ…”
സഞ്ജു മിണ്ടിയില്ല…
“ ഒരു സൗകര്യമുള്ള വീട് കണ്ടുപിടിക്ക്… എന്നിട്ട് നീ അനുവിനെയും കൂട്ടി മാറിക്കോ…".
സംഗതി അപ്പോഴാണ് അവന് മനസ്സിലായത്…
“അമ്മേ… …. ഞാൻ…….”
“നീ ഒന്നും പറയണ്ട…
💬 Comments
View all comments