0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.1K

ഇനി അഥവാ അനു വന്നാൽ തന്നെ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നല്ലേ…….”

“ എന്നു വെച്ച് അമ്മയെ ഇവിടെയിട്ടു പോകാനോ….....?”

“ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി… ഇനി അഞ്ജുവും ഇടയ്ക്ക് ഇങ്ങോട്ട് വരും… അപ്പോഴൊക്കെ അവൾ വീട്ടിൽ പോയി നിൽക്കുമോ….....? അതോ അഞ്ജുവിന് എന്നെ കാണാൻ വരണ്ടേ……..? “

മറുപടിയില്ലാത്ത ചോദ്യങ്ങളാണ്…

അഞ്ജുവിനും കൂടി അവകാശപ്പെട്ട വീട്…

അവൾക്കും കൂടി അവകാശപ്പെട്ട അമ്മ…

സഞ്ജുവിന്റെ തല പെരുത്തു തുടങ്ങി…

അവനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു… ….

വെച്ചൂർ തന്നെയായിരുന്നു വാടക വീട്…

വൈക്കത്തേക്കും കൈപ്പുഴയ്ക്കും ഏകദേശം ഒരേ ദൂരം…

അത്യാവശ്യം ഫർണിച്ചറുകളും ക്രോക്കറികളും മാത്രം…

പേരിനൊരു പാലുകാച്ചൽ…….

അവിടെ സഞ്ജുവും അനുപമയും മാത്രം…

സന്ദർശകരായി വല്ലപ്പോഴും അനുവിന്റെ വീട്ടുകാർ…

മാസങ്ങൾ ഓടിക്കൊണ്ടിരുന്നു…

മനസ്സുകൾക്കിടയിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു…

അതിനിടയിൽ അഞ്ജു ഗർഭിണിയാകുന്നു…

അനുപമയ്ക്ക് ഉണ്ടായത് ഒന്ന് അലസിപ്പോയി…

അഞ്ജുവിനെ ചടങ്ങുകൾ പ്രകാരം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു…

അഞ്ജു, അമ്മയായി…

അവളേപ്പോലെ തന്നെ ഒരു പെൺകുട്ടി…

സഞ്ജു അമ്മാവനായി…

നിറവേദനകൾക്കിടയിലും ചിരി മുഖത്തണിഞ്ഞവൻ അഭിനയിച്ചുകൊണ്ടിരുന്നു…….

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

“ ചോറു കഴിക്കുന്നില്ലെങ്കിൽ വേണ്ട… ദേവിയോട് ചായയെടുക്കാൻ പറയാം……'’

പത്മാവതി വീണ്ടും പറഞ്ഞു….

“ ഞാനിന്ന് പൊന്നാവയെ കാണാൻ പോയിരുന്നു… “

അത് ശ്രദ്ധിക്കാതെ സഞ്ജു പറഞ്ഞു തുടങ്ങി…

“ ഞാനോ അമ്മയോ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ…. “

പത്മാവതി മകനെ നോക്കി… ….

“ദേവിചേച്ചിയെവിടെ… ?”

“അടുക്കളയിൽ കാണും...”

“അമ്മയാ വാതിലടച്ചേക്ക്……..”

സഞ്ജു അങ്ങനെ പറഞ്ഞതും കാര്യമെന്തായാലും ഗൗരവമാണെന്ന് പത്മാവതിയ്ക്കു മനസ്സിലായി…

അവർ വാതിൽ ചേർത്തടച്ചു അവനരികിലേക്കു വന്നു…

സഞ്ജു, എവിടെ തുടങ്ങണമെന്നറിയാതെ

💬 Comments

View all comments