Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
പുറത്തേക്ക് നോക്കി നിന്നു…
“ ഞാനവളെ എന്തായാലും ഇവിടേക്ക് വിളിച്ചു കൊണ്ടു വരാൻ പോകുവാണ്…”
“അഞ്ജുവിനേയോ…….?”
“ഉം… എനിക്ക് അമ്മയോട് പറയാൻ പറ്റാത്ത കാര്യങ്ങളാണ്… കാര്യം എന്താണെന്ന് അഞ്ജു വരുമ്പോൾ പറയും……”
പത്മാവതിയ്ക്ക് അപകടം മണത്തു…
അവർക്ക് തന്റെ ദേഹം തളരുന്നതു പോലെ തോന്നി…
“എന്താണെന്ന് എന്നോടിപ്പോൾ ചോദിക്കരുത്…”
അപേക്ഷ പോലെ അവൻ , അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു…
“ രോഹിതിന് വേറേതോ പെണ്ണുമായി അടുപ്പമുണ്ടെന്നറിഞ്ഞ് കൈ മുറിക്കാൻ ശ്രമിച്ചതൊന്നുമല്ല നമ്മുടെ പൊന്നാവ…….”
“ പിന്നെ……..???”
“പറയെടാ…….”
“നാളെ അവളിവിടെ വരുന്നതു വരെ ക്ഷമിക്കമ്മേ……….”
കരയുന്നതു പോലെ അവൻ പറഞ്ഞു…
പത്മാവതി ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു…
“ രാവിലെ ഞാൻ പോകും അവളെ കൂട്ടാൻ… അതുവരെ ആരും അറിയണ്ട……”
അമ്മയ്ക്ക് മുഖം കൊടുക്കാതെ ധൃതിയിൽ അവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി…
റോഡിലേക്കു കയറവേ സഞ്ജുവിന്റെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു…
തന്റെ പൊന്നാവയുടെ കരച്ചിൽ അവന്റെ ചെവികളിൽ വന്നലച്ചു കൊണ്ടിരുന്നു…
തന്റെ പൊന്നാവയുടെ ജീവിതം എരിയുന്നതറിഞ്ഞ്, അവനും നീറിപ്പുകഞ്ഞുകൊണ്ടിരുന്നു…….
💔💔💔💔💔💔💔💔💔💔💔💔💔💔💔
വെച്ചൂരുള്ള വാടക വീടിന്റെ മുൻപിൽ ബുള്ളറ്റ് നിർത്തിയ ശേഷം കുറച്ചു നേരം സഞ്ജു ബൈക്കിൽ തന്നെയിരുന്നു…
അനുപമ ഇല്ലാത്തത് നന്നായി…
താനിങ്ങനെ തകർന്നിരിക്കുന്നത് കണ്ടാൽ അവൾ പുറമേ കാണിച്ചില്ലെങ്കിലും അകമേ ചിരിക്കുമെന്ന് ഉറപ്പാണ്…
പ്രത്യേകിച്ച് അഞ്ജുവിന്റെ കാര്യമറിയുമ്പോൾ ഉറപ്പായും…
വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും എന്തൊക്കെ പ്രതീക്ഷകളായിരുന്നു..?
ജോലിയുള്ള, സൗന്ദര്യവതിയായ ഭാര്യ…
കുട്ടികൾ… ….
പ്രവാസം മതിയാക്കി കുറച്ചു സമ്പാദ്യവുമായി നാട്ടിലെത്തുക…
എല്ലാവരോടുമൊത്തൊരു വിശ്രമ ജീവിതം…
അതോ വൃഥാവിലായി…
തന്റെ ജീവിതം വിചാരിച്ചതു പോലെയാകാത്തതിന്റെ സങ്കടവും നിരാശയും
💬 Comments
View all comments