Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടാകരുതെന്ന് കരുതി…
അതിനായി , മറ്റുള്ളവരുടെ അന്വേഷണത്തിൽ തൃപ്തി വരാതെ സ്വമേധയാ ഒരന്വേഷണം കൂടി നടത്തി…
അഹങ്കാരമോ ഗർവ്വോ അല്ലായിരുന്നു…
നല്ലൊരു ബന്ധം നാടറിഞ്ഞു വിളിച്ചു വരുത്തി, പ്രൗഢിയൊട്ടും കുറയാതെ നടത്തുക എന്നത് ഒരു സഹോദരന്റെ കടമയായിരുന്നു…
അതേ ചെയ്തുള്ളൂ…
സഞ്ജയ് ബുള്ളറ്റ് സ്റ്റാൻഡിലിട്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി..
മനസ്സ് മടുക്കുന്നൊരിടം ഇതുമാത്രമാണ്…
അവന്റെ ചിന്തകൾ വീണ്ടും അഞ്ജുവിലേക്ക് തിരികെ പോയി..
നല്ലൊരു ചെറുക്കൻ….
നല്ലൊരു കുടുംബം:....
പ്രത്യക്ഷത്തിൽ അതായിരുന്നു…
അമ്മാവൻ പണ്ട് പറഞ്ഞതു പോലെ, ചക്കയല്ലല്ലോ ചൂഴ്ന്നറിയാൻ…
ഇവിടെയും അതു തന്നെ സംഭവിച്ചു…
അല്ലെങ്കിൽ ഒന്നരവയസ്സ് മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെ മറന്ന്, സ്വന്തം കൈ ഞരമ്പു മുറിക്കാൻ തക്ക ബുദ്ധിമോശം അവൾ കാണിക്കുമോ…….?
പാവം…….!
സഞ്ജു പതിയെ കസേരയിലേക്കു ചാരി…
നാലു ദിവസം മുൻപ് ആയിരുന്നു ആ സംഭവം…
രോഹിതിന്റെ കോൾ ആയിരുന്നു…
അഞ്ജുവിന് ചെറിയ ആക്സിഡന്റ്…
ഓടിച്ചെന്നപ്പോൾ , അവൾക്ക് പ്രതീക്ഷിച്ചതു പോലെ ആക്സിഡന്റ് ഒന്നും അല്ലായിരുന്നു…
കുട്ടിയെ നോക്കാൻ വന്ന ആയ കണ്ടതു കൊണ്ടു മാത്രം അഞ്ജു രക്ഷപ്പെടുകയായിരുന്നു…
രോഹിത് എന്തൊക്കെയോ മറയ്ക്കുന്നതു പോലെ തോന്നിയിരുന്നു…
രോഹിതും അഞ്ജുവും തമ്മിൽ വഴക്കു പോലെ ഉണ്ടായിരുന്നു , എന്ന് ആയ സൂചിപ്പിക്കുക കൂടി ചെയ്തതോടെ ആ സംശയം ബലമായി…
അഞ്ജു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതു വരെ ക്ഷമിക്കുകയേ , നിർവ്വാഹമുണ്ടായിരുന്നുള്ളൂ…
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയതിനാൽ, അവിടെ നിൽക്കേണ്ട ആവശ്യവുമില്ല, രോഹിതിന്റെ വീട്ടുകാർ അതിന് സമ്മതിക്കുന്നുമില്ലായിരുന്നു…
എന്നിട്ടും ഒരു ദിവസം അടുത്തായി മുറിയെടുത്ത് താമസിച്ചു.
പിറ്റേന്നാണ് അമ്മയെ അറിയിച്ചത്.
💬 Comments
View all comments