Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
ചകിരിയും കൂട്ടി , എന്റെ പുറം പണ്ട് ഉരച്ചു മാന്തി നീറ്റിച്ചവളാ…”
സഞ്ജു ചിരിയോടെ പറഞ്ഞു…
അല്ലെങ്കിലും അവളെ ഇനി അങ്ങനെയൊന്നും വിളിക്കരുതെന്ന് അവനും നിശ്ചയമുണ്ടായിരുന്നു…
അവനോട് അകൽച്ചയുണ്ടായിരുന്നുവെങ്കിലും അവൻ കൊണ്ടുവന്ന വസ്ത്രങ്ങളും ചോക്ക്ലേറ്റുകളും മേക്കപ്പ് സാധനങ്ങളും ഒന്നും ഒഴിയാതെ അഞ്ജു കൈക്കലാക്കി..
“ പൂച്ചയെ കൊള്ളാം… പൂച്ചയുടെ കണ്ണ് കൊള്ളത്തില്ല….”
പത്മാവതിയമ്മ അവളെ കളിയാക്കി.
“പിന്നേ… ചഞ്ചു വരൂന്നും പറഞ്ഞ് ഞാൻ എല്ലാവരുടെയും മുന്നിൽ ഗമയടിച്ചതാ… ഇതൊന്നുമില്ലാതെ എനിക്ക് ക്ലാസ്സിൽ പോകാൻ പറ്റില്ല….”
അവൾ അമ്മയെ കൊഞ്ഞനം കുത്തിക്കാണിച്ചു…
“ പൊന്നാവയെന്തിനാ എന്റെ ചെറിയ ബോക്സ് കൂടി എടുത്തത്… അതിലെന്റെ ഷേവിംഗ് സെറ്റും ക്രീമും ഒക്കെയാ… “
സഞ്ജു ചോദിച്ചു…
“ മീശ വടിക്കാനായിരിക്കും… നീ പോയതിൽപ്പിന്നെ അവളല്ലായിരുന്നോ ഇവിടുത്തെ ഭരണം… “
പത്മാവതി ചിരിച്ചു…
“ഓ……. അങ്ങ് തന്നേക്കാം… ഞാൻ മൊട്ടായി ആണെന്ന് കരുതി എടുത്തതാ…”
അഞ്ജു പിണങ്ങി…
പിറ്റേന്ന് സഞ്ജു ഗൾഫിൽ നിന്ന് വന്നത് പോലെയാണ് , അഞ്ജു ക്ലാസ്സിലേക്കിറങ്ങിയത്…
അവളുടെ ബാഗ് കൂടാതെ മറ്റൊരു ബാഗ്…
“നീയാണോ ദുബായീന്ന് വന്നത്….?”
പത്മാവതി ചോദിച്ചു…
“അവളെല്ലാവർക്കും കൊടുക്കട്ടേയമ്മേ… ഇവിടെയിരുന്നിട്ട് ആര് കഴിക്കാനാ… ?”
സഞ്ജു അവളുടെ രക്ഷയ്ക്കെത്തി…
“നീ കയറ്….”
സഞ്ജു അച്ഛന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
“ ഞാൻ പൊക്കോളാം…….”
“ഇതും തൂക്കിപ്പിടിച്ചോ…? ഇങ്ങോട്ട് കേറ് പൊന്നാവേ, …….'’
സഞ്ജു അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി…
അവനെ ഒന്നു നോക്കിയ ശേഷം അവൾ ബുള്ളറ്റിനു പിന്നിൽ കയറി…
പ്ലസ് ടു വിലാണ് അഞ്ജു…
“ നിന്റെ പഠിത്തമൊക്കെ എങ്ങനെ……?”
“അതങ്ങനെ
💬 Comments
View all comments