0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.2K

കിടന്നു…

അഞ്ജുവല്ലാതെ മറ്റാര്…….?

നെറ്റിയിലെ ഇരുവശങ്ങളിലും പുരികക്കൊടികളിലും അവളുടെ വിരലുകൾ പതിയെ തടവിയിറങ്ങുന്നതറിഞ്ഞ്, അവൻ അനങ്ങാതെ കിടന്നു…

ഒരു നേരിയ സുഖം…

തൂവൽ സ്പർശം പോലെ…….

അവളുടെ വിരലുകളുടെ സാമീപ്യത്താൽ തലവേദനയൊഴിയുന്നതു പോലെയോ , മാനസിക ഭാരം ലഘൂകരിച്ചു പോകുന്നതു പോലെയോ അവന് അനുഭവേദ്യമായി… ….

കേവലം വിരലുകൾക്കിത്ര മാന്ത്രിക ശക്തിയോ… ?

സഞ്ജുവിന് അത്ഭുതം തോന്നി…

താൻ നെഞ്ചുപൊടിഞ്ഞു തകർന്ന ദിനങ്ങളിൽ ഇങ്ങനൊയൊരു സ്പർശനം ആഗ്രഹിച്ചിരുന്നു…

ഇങ്ങനെയൊരാളുടെ സാമീപ്യം ആഗ്രഹിച്ചിരുന്നു… ….

ആരുമില്ലായിരുന്നു…

അഞ്ജുവുമില്ലായിരുന്നു…

അവളെയും കുറ്റപ്പെടുത്താനാകില്ല..

അതിലേറെ തകർന്നിരുന്നു അവൾ..

അഞ്ജുവിന്റെ വിരലുകൾ കവിളുകളിൽ തഴുകുന്നതറിഞ്ഞിട്ടും അവൻ അറിയാത്ത ഭാവത്തിൽ വിരൽ സ്വാന്തനത്തിൽ ലയിച്ചു കിടന്നു….

“ചഞ്ചൂ…….”

കാതോരമായിരുന്നു അവളുടെ വിളി…

അവൻ അനങ്ങിയില്ല..

“ചഞ്ചൂസേ……..”

“ഉം…….”

ഇത്തവണ അവൻ വിളി കേട്ടു…

“എന്തൊരിരിപ്പാടോയിത്…….? ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു…….”

സഞ്ജു മറുപടി പറയാതെ ഒന്നിളകിയിരുന്നു…

“ ഈ താടിയൊക്കെ വടിച്ച്, ഒന്നു സുന്ദരനാക്….”

അവൾ അവന്റെ താടിരോമങ്ങളിൽ വേദനിപ്പിക്കാതെ വലിച്ചു കൊണ്ട് പറഞ്ഞു…

“എഴുന്നേൽക്ക്… …. ഞാൻ ചെയ്തു തരാം…….”

സഞ്ജു പതിയെ കസേരയിൽ നിന്ന് എഴുന്നേൽക്കാനാഞ്ഞത് കണ്ടു കൊണ്ട് അവൾ അകത്തേക്ക് പോയി…

അഞ്ജു, തിരിച്ചു വരുമ്പോഴും അവനതേ ഇരിപ്പായിരുന്നു…

“ആഹാ……. എഴുന്നേറ്റില്ലേ…….”

അവൾ ഒരു കയ്യാൽ അവനെ പിടിച്ചു വലിച്ചതും പതിയെ അവൻ എഴുന്നേറ്റു…

പുറത്തെ പ്ലാസ്റ്റിക് കസേരയിൽ അവൻ ഇരുന്നതും അവൾ ഷേവിംഗ് ഫോം കയ്യിലെടുത്തു…

“എന്നാ ഒരു മ്ലാനത മുഖത്ത്… ?”

“സന്തോഷിക്കാവുന്ന കാര്യമാണല്ലോ എല്ലാം……”

അവൻ മറുചോദ്യമെറിഞ്ഞു…

“എന്റെ കാര്യമാണെങ്കിൽ വേണ്ട.. ആം ഓൾവെയ്സ് ഹാപ്പി…

💬 Comments

View all comments