Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
….”
പുഞ്ചിരി എടുത്തണിഞ്ഞ് അവൾ ഷേവിംഗ് ഫോം അവന്റെ താടിയിൽ തേച്ചു തുടങ്ങി…
“ പിന്നെന്താ പ്രശ്നം…….?”
“എന്ത് പ്രശ്നം…….?”
“ ഈ കരിപിടിച്ച പോലത്തെ മോന്തയുടെ കാരണം എന്താണെന്നാണ് ഭവതിയുടെ ചോദ്യം…”
അവൾ റേസർ കയ്യിലെടുത്തു…
“സത്യമേ പറയാവൂ… കയ്യിലിരിക്കുന്നത് ബ്ലേഡാ…….”
അവൾ ചിരിച്ചു….
“ ഒന്നുമില്ല പൊന്നാവേ……. നീ ഷേവ് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യ്…….”
സഞ്ജു, അയഞ്ഞു തുടങ്ങി….
.” ചഞ്ചു എന്നെക്കാണാൻ തുടങ്ങിയിട്ട് ഇരുപത്തിമൂന്ന് വർഷമേ ആയിട്ടുള്ളൂ… പക്ഷേ ഞാൻ ജനിച്ചപ്പോൾ മുതൽ ചഞ്ചുവിനെ കാണുന്നതാ…”
അവൾ കവിൾ കോട്ടി ചിരിച്ചു കൊണ്ട് തുടർന്നു…
“ ഈ മുഖത്തും മനസ്സിലും ഞാനറിയാത്ത രഹസ്യമുണ്ടെങ്കിൽ എനിക്കു മനസ്സിലാകും…….”
“എന്ത് രഹസ്യം…….?”
അവൻ അജ്ഞത ഭാവിച്ചു…
“സാധാരണ ചഞ്ചുവിന്റെ പ്രശ്നമെന്താ…? ഏട്ടത്തി… വീണ്ടും പിണങ്ങിയോ… ?”
അവൾ ഫോമിൽ കുതിർന്ന രോമങ്ങൾ വടിച്ചെടുത്തു ടിഷ്യുവിൽ തേച്ചു…
സഞ്ജുവിന്റെ ഉള്ളിലൊരു മിന്നലുണ്ടായി…
“അതോ ഏട്ടത്തി ഇട്ടേച്ചു പോയോ… ?”
ഒരു നടുക്കം….
സഞ്ജുവിന്റെ മുഖത്ത് പ്രകടമായ നടുക്കം അവൾ വായിച്ചറിഞ്ഞു…
“ ഞാൻ ചോദിച്ചെന്നേയുള്ളൂ…… “
അവൾ രണ്ടാമതും ഫോം തേച്ചു തുടങ്ങി…
റേസർ കയ്യിലെടുത്ത് അവൾ വീണ്ടും ഷേവ് ചെയ്തു തുടങ്ങി…
ഒന്നു രണ്ടു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവൾ വീണ്ടും സംസാരിച്ചു ..
“എനിക്കു പറയുവാൻ ചഞ്ചുവേയുള്ളൂ……. അതു പോലെ… ….”
ബാക്കി അഞ്ജു പറഞ്ഞില്ല… ….
സഞ്ജുവിന്റെ ഹൃദയം പൊടിഞ്ഞു തുടങ്ങിയിരുന്നു…
“ കഴിഞ്ഞു… ഇനി മീശ വെട്ടിയേക്കാം…'’
അവൾ കത്രിക കയ്യിലെടുത്തു…
സഞ്ജു, മിഴികളടച്ച് കസേരയിലേക്ക് ചാരി….
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️
നാല്പാടത്തായിരുന്നു സഞ്ജു…
അത്താഴം
💬 Comments
View all comments