Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
കഴിഞ്ഞ് സ്വീകരണമുറിയിൽ ടി.വിയിലെ ചാനലുകൾ അവൻ വെറുതെ ഓരോന്നായി മാറ്റിക്കൊണ്ടിരുന്നു…
അമ്മയുടെ മുറിയിലേക്ക് ദേവി ചേച്ചി കയറിപ്പോകുന്നത് അവൻ കണ്ടു…
പഴയ ആശ്രിതരാണ്… അതിന്റെ നന്ദി ദേവി ചേച്ചി കാണിക്കുന്നുണ്ടെന്ന് അവനോർത്തു…
രച്ചുമോൾ ഉറക്കത്തിലാണ്…
കുറച്ചു മുൻപു തന്റെ മടിയിലുണ്ടായിരുന്നു…
അഞ്ജു . അടുക്കളയിലാവും…
“ചഞ്ചു കിടക്കുന്നില്ലേ… ….?”
അഞ്ജുവിന്റെ സ്വരം കേട്ടതും അവൻ തിരിഞ്ഞു നോക്കി..
ടവ്വലിൽ , നനഞ്ഞ കൈ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്ന് അവൾ വരുന്നു…
“ കുറച്ചു കഴിയട്ടെ…….”
അഞ്ജു മുറിയിലേക്ക് പോയി…
കുറച്ചു കഴിഞ്ഞ് മയക്കം വന്നു തുടങ്ങിയതും അവൻ ടി.വി ഓഫ് ചെയ്ത് തന്റെ മുറിയിലേക്ക് പോയി…
അനുപമയോടൊപ്പം കിടന്ന മുറി….
ഒറ്റയ്ക്കാകുമ്പോൾ ചിന്തകൾ പലവിധമാണ്…
ജോലിയെക്കുറിച്ച്…
അഞ്ജുവിനെക്കുറിച്ച്…
അമ്മയെക്കുറിച്ച്… ….
എന്തു ചിന്തിച്ചാലും ഒടുവിൽ എത്തിച്ചേരുന്നത് അനുപമയിലാണ്…
അവൾക്ക് വേണ്ടതൊരു , അവളുടെ താളത്തിന് തുള്ളുന്ന ഭർത്താവായിരുന്നു…
തനിക്കതിനു കഴിഞ്ഞോ, എന്നതിൽ അവളുടെ അവസാനത്തെ സംസാരത്തിനു ശേഷം സംശയമുണ്ട്…
അല്ലെങ്കിലും നാലോ അഞ്ചോ മാസമേ അവളോടൊത്തു സന്തോഷകരമായി ജീവിച്ചിട്ടുള്ളൂ…
ബാക്കിയെല്ലാം കണക്കായിരുന്നു…
തന്നോട് പിണങ്ങിയിരുന്ന ഒരു വർഷക്കാലം കൊണ്ടാണ് അവൾ പഴയ ബന്ധം പുതുക്കിയെടുത്തത്…
അവൾക്കും താനിന്ന് അഞ്ജുവിൽ നിന്ന് അ അനുഭവിച്ച പോലൊരു തലോടൽ ലഭിക്കാൻ മറ്റൊരിടം കിട്ടിക്കാണില്ല…
പെണ്ണാണ്… ….
സ്നേഹമാണ്…
അവളത് ലഭിക്കുന്ന വഴി തേടാം…….
കാമുകനെന്നോ കാപാലികനെന്നോ അതിരുകൾ അതിനില്ലായിരിക്കാം…
തന്റെ ഭാഗത്തും ന്യായങ്ങളുണ്ടാവാം…
തന്റെ മാത്രം ന്യായം…
അവൾക്ക് അവളുടേതായ ന്യായം…
പക്ഷേ, വഞ്ചന…….
താനില്ലാത്തപ്പോൾ കാമുകനെ വിളിച്ചു വരുത്തിയവൾ…
അവൾ പക പോക്കിയതായിരിക്കാം… ….
നിസ്സഹകരണ മനോഭാവത്തോടെ ശയിക്കുമ്പോൾ
💬 Comments
View all comments