Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
ഉച്ഛിഷ്ടമാണ് നീ കഴിക്കുന്നതെന്ന് പതിനായിരമാവർത്തി അവൾ മനസ്സിൽ സന്തോഷത്തോടെ അലറി വിളിച്ചിട്ടുണ്ടാകാം… ….
സഞ്ജുവിന് ആത്മനിന്ദ തോന്നി…
ശവഭോഗമായിരുന്നു അതിലും നല്ലതെന്ന് അവനോർത്തു…
നിനക്കൊരു തലമുറ സൃഷ്ടിക്കാൻ ഞാൻ കിടന്നു തരില്ലെടാ എന്നും അവൾ പ്രതിജ്ഞയെടുത്തേക്കാം…….
നിസ്സാര കാര്യത്തിനാണെങ്കിലും പെണ്ണിന്റെ പക……..!
പെണ്ണ്…….!
അതൊരു സമസ്യയാണ്…
ആദിമുതൽ അന്ത്യം വരെ തുടരുന്ന പ്രഹേളിക….
അവളെ അനുധാവനം ചെയ്താൽപ്പോലും അന്തരംഗത്തിലെ അഭിരുചികളോ അപകടമോ ആഴമോ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല… ….
അതായിരിക്കാം അനുപമ… !
ചിലപ്പോൾ അതിലൊന്നായിരിക്കാം അനുപമ…!
വാതിൽക്കൽ നിഴലനങ്ങിയതറിഞ്ഞ് അവൻ മുഖമുയർത്തി..
മുറിയിൽ ലൈറ്റില്ലായിരുന്നു…
അഞ്ജുവല്ലാതെയാര്… ….?
അവൾക്കും തന്നേപ്പോലെ ഉറക്കമില്ലാത്ത രാത്രികളാണല്ലോ…….
“ചഞ്ചു ഉറങ്ങിയോ… ….?”
“ഇല്ല:....”
അവൻ പ്രതിവചിച്ചു…
“ എനിക്കും ഉറക്കം വരുന്നില്ല…….”
അവൾ പതിയെ കിടക്കയിൽ അവന്റെ അരികിലായി വന്നിരുന്നു…
“ചഞ്ചുവിന്റെ ഷർട്ടും മുണ്ടും ഞാൻ അയൺ ചെയ്തു വെച്ചിട്ടുണ്ട്…. നാളെ ഞായറാഴ്ചയല്ലേ……., നമുക്ക് അമ്പലത്തിൽ ഒന്നു പോകണം…”
“ഉം……….....”
സഞ്ജു മൂളി…
ദൈവവിശ്വാസം ഇല്ലാതായിട്ട് കുറച്ചു നാളുകളായി…
പക്ഷേ, ആവശ്യപ്പെട്ടത് അഞ്ജുവാണ്…….
പറഞ്ഞതൊന്നും നടത്തിക്കൊടുക്കാതിരുന്നിട്ടില്ല…
പോയേ പറ്റൂ…….
നിശബ്ദമായ നിമിഷങ്ങൾ……..
അവനിലേക്ക് ഒന്നുകൂടി അടുത്തിരുന്നുകൊണ്ട് , അഞ്ജു അവന്റെ മുടിയിഴകളിൽ വിരലോടിച്ചു തുടങ്ങി…
സഞ്ജു നിശബ്ദം കിടന്നു… ….
തലയ്ക്കൊരു സുഖം…….
മുടിയിഴകൾക്കിടയിലെ ശിരോചർമ്മങ്ങൾക്കിടയിലൂടെ , അവൾ വിരലാൽ ധാര തീർക്കുകയാണെന്ന് അവനു തോന്നി…
മനസ്സിനു മനസ്സിനെയറിയാം…….
ഇതും പെണ്ണാണ്… !
മയക്കം അവന്റെ മിഴികളെ ബാധിച്ചു തുടങ്ങി… ….
“പണ്ട് ഞാനുറങ്ങാതെ കിടക്കുമ്പോൾ മാറിൽ കിടത്തി ചഞ്ചു എനിക്ക് കഥ പറഞ്ഞു തരുമായിരുന്നു……..”
അവൻ കേൾക്കുന്നുണ്ടായിരുന്നു…
മറുപടി പ്രതീക്ഷിച്ചല്ല
💬 Comments
View all comments