0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308.2K

അവൾ പറയുന്നതെന്ന് അവനു തോന്നി…

“ഏതൊക്കെയോ കഥകൾ…….”

അന്ന് അവളുറക്കം വരാതെ കിടന്നപ്പോൾ താൻ കഥ പറഞ്ഞുറക്കി…

ഇന്നവൾ , തന്നിൽ സ്വാന്ത്വനമായി തഴുകിയുറക്കുന്നു…

സഞ്ജുവിന്റെ ഹൃദയം തപ്തമായിത്തുടങ്ങിയിരുന്നു…

ഏത് ബന്ധങ്ങളേയും വിലമതിക്കാനായേക്കാം….

പക്ഷേ, ഇത്……..???

ഇരുട്ടിൽ അവന്റെ മിഴികൾ പൊഴിഞ്ഞു , നീ നീർമണികൾ ,കവിളിലൂടെ ഉരുണ്ടു വീണത് അഞ്ജു കണ്ടില്ല….

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

“ എനിക്കൊരു മസാല ദോശ കഴിക്കണം……”

ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയതും അഞ്ജുവിന്റെ ആവശ്യം അതായിരുന്നു…

“ വാ… …. കയറ്…….....”

സഞ്ജു പറഞ്ഞു…

പരിചയക്കാരുടെയിടയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടു വീടെത്തിയാൽ മതിയെന്ന ചിന്തയായിരുന്നു അവനുണ്ടായിരുന്നത്…

ചിലപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല…

പക്ഷേ, നമ്മുടെ അനുമാനം അങ്ങനെയായിക്കൊള്ളണമെന്നില്ല… ….

ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുൻപിലെ പാർക്കിംഗ് ഏരിയായിൽ അവൻ ബുള്ളറ്റ് നിർത്തി…

“ചഞ്ചു ആരെയാ പേടിക്കുന്നേ… അതോ ആരെയെങ്കിലും തിരയുകയാണോ…….?”

അവൻ ചുറ്റുപാടും നോക്കുന്നതു കണ്ട് അഞ്ജു ചോദിച്ചു…

“ ഞാനാരെ നോക്കാൻ…….?”

അവൻ ചിരി അഭിനയിച്ച് അവളോടൊപ്പം അകത്തേക്കു കയറി…

ഗ്ലാസ്സിനാൽ മറച്ച , പ്രൈവറ്റ് ക്യാബിനിലേക്ക് ഇരുവരും കയറി..

വെയിറ്റർ വന്നപ്പോൾ അഞ്ജുവാണ് ഓർഡർ ചെയ്തത്…

രണ്ടെണ്ണം പാഴ്സലും പറഞ്ഞു…

“കുറച്ചു കാലം മുൻപു വരെ ചഞ്ചു ഇങ്ങനെയല്ലായിരുന്നു… “

അവൾ പരിഭവം പോലെ പറഞ്ഞു…

“നീ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്…..”

സഞ്ജു ഘനത്തിൽ പറഞ്ഞു…

“എനിക്കു കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ട്… “

ഹോട്ടലിൽ നിന്ന് ഇറങ്ങിയപാടെ അഞ്ജു പറഞ്ഞു…….

സഞ്ജു ദേഷ്യത്തിൽ അവളെ നോക്കി…

“ പിന്നെ പോരേ…….?”

“പിന്നെ എപ്പഴാ… …. ? എന്നുമാ വീട്ടിൽ

💬 Comments

View all comments