Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
പൊന്നാവേ… നീ പകലു കിടന്ന് ഉറങ്ങിയതല്ലേ… ഞാനുറങ്ങിയിട്ട് നാലഞ്ചു ദിവസമായി… “
ചെറിയ നീരസം അവന്റെ സ്വരത്തിലുണ്ടായിരുന്നു…
“ എന്നാലുറങ്ങിക്കോ…….”
അവൾ എഴുന്നേറ്റു…
“ നീ കാര്യം പറ…….”
“ ഒന്നുമില്ലെന്നേ…….”
“ പറയെന്ന്……….....”
“മ്ചും……….....”
“ എന്നാൽ വേണ്ട…”
സഞ്ജു, ചെരിഞ്ഞു കിടന്നു..
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അവൾ വീണ്ടും തന്റെയടുത്തു കിടക്കുന്നത് അവനറിഞ്ഞു…
ഇനി ഒറ്റയ്ക്കു കിടക്കാനിവൾക്ക് പേടിയായിത്തുടങ്ങിയോ… ?
സഞ്ജുവിന് സംശയം തോന്നി…
“ചഞ്ചൂ……….....”
പിന്നാലെ വിളി വന്നു…
“ ഉം……. “
ഉറക്കത്തിലെന്നപോലെ അവൻ മൂളി..
“ ഞാനൊരു കാര്യം പറഞ്ഞാലനുസരിക്ക്യോ…?”
“ കാര്യം പറ……….....”
“ അനുസരിക്കോന്ന് പറ… ….”
“ കാര്യമറിയാതെയെങ്ങനാ… ?”
വീണ്ടും കുറച്ചു നിമിഷങ്ങൾ കടന്നുപോയി…
“ചഞ്ചു പൊയ്ക്കോ… എനിക്കു പ്രശ്നമൊന്നുമില്ല… ജോലിയില്ലാതെ എങ്ങനാ……. “
കുറച്ചു കഴിഞ്ഞ് അഞ്ജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
സംഗതിയുടെ കിടപ്പ് സഞ്ജുവിന് മനസ്സിലായി…
ചുമ്മാതല്ല റിമോട്ടും വലിച്ചെറിഞ്ഞു മിണ്ടാതെ പോയത്…
“എങ്ങോട്ട്…….?”
“ ദുബായ്ക്ക്… ….”
“ പോയിട്ട്……..?”
“അവിടെ നല്ല വേക്കൻസിയാണെന്ന് ചഞ്ചുവല്ലേ പറഞ്ഞത്…?”
“അതിന്…….?”
“പോണംന്ന്…”
“ആര്……..?”
“ചഞ്ചു…….”
“അപ്പോ നീയും മോളും അമ്മയുമൊക്കെ…….?”
“ഞ..ങ്ങളിവിടെ………”
അഞ്ജുവിന്റെ സ്വരം പതറിത്തുടങ്ങിയിരുന്നു… ….
“ ഒറ്റയ്ക്കോ…….?”
“ ഒറ്റയ്ക്കല്ലേലോ… മൂന്നുപേരില്ലേ…….”
വാക്കുകളിൽ വിങ്ങൽ വന്നു തുടങ്ങിയത് സഞ്ജുവറിഞ്ഞു…
“ നിക്ക് പേടിയൊന്നൂല്ലാ…….”
പറഞ്ഞതും അവനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചവൾ വിതുമ്പി…….
തന്റെ പുറത്തവൾ മുഖമമർത്തി തേങ്ങുന്നതറിഞ്ഞ് സഞ്ജു തിരിഞ്ഞു…
“കരയല്ലേടാ………......”
അവൻ അവളുടെ കവിളിൽ തട്ടി…
“ നിക്ക് പേടിയാ ചഞ്ചൂ……..”
അവന്റെ മാറിലേക്ക് പറ്റിച്ചേർന്നവൾ വിങ്ങിപ്പൊട്ടി…
അവൻ കയ്യെടുത്ത് അവളെ ചുറ്റിപ്പിടിച്ചു…
“കരയാതെ…. ഞാനെങ്ങോട്ടും പോകുന്നില്ല……”
എന്നിട്ടും അവളുടെ കരച്ചിലിന്റെ തീവ്രത കുറഞ്ഞില്ല…
“നീയിങ്ങനെ തൊട്ടാവാടിയായാലോ… ….”
അവനവളെ അടർത്തിമാറ്റാൻ ശ്രമിച്ചു…
അഞ്ജു പക്ഷേ, അവനിലേക്ക് അടുക്കുകയാണുണ്ടായത്…
മൗനം പേറിയ നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
അഞ്ജുവിന്റെ കരച്ചിൽ നിലച്ചു…
വീണ്ടും കുറച്ചു സമയം കഴിഞ്ഞവൾ വിളിച്ചു…
“ചഞ്ചൂ……..”
“ഉം… ….”
അവൻ വിളി കേട്ടു……..
ഒരു നിമിഷം കഴിഞ്ഞാണ് അവൾ പറഞ്ഞു തുടങ്ങിയത്…
“ ഹീയീസെ സാഡിസ്റ്റ്…….”
💬 Comments
View all comments