0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 359.1K

തന്നെ വെച്ചോ… നീ തന്നെ തുണിയും അലക്കിക്കോ…….”

അകത്തു നിന്ന് പിറുപിറുക്കൽ കേട്ടതും അവനു ചിരി വന്നു…

നീ എന്ന സംബോധന വന്നാൽ ശ്രദ്ധിക്കണം…

ആള് കലിപ്പിലാണ്…….

അകത്തു നിന്ന് കപ്പ് നിലത്തു വീഴുന്ന ശബ്ദം കേട്ടു…

പിന്നാലെ പിറുപിറുക്കൽ…….

“ഷേവ് ചെയ്യാൻ ഇട്ടിട്ടു പോയവളെ വിളിച്ചോണ്ടാൽ മതി…….”

വീണ്ടും വെള്ളം ശക്തിയിൽ വീഴുന്ന ശബ്ദം…

ഒടുവിൽ സഞ്ജു അടക്കിയ ചിരിയോടെ ബാത്റൂമിന്റെ വാതിൽ തള്ളിത്തുറന്നു…

“എന്നതാ ഇവിടെ എറിഞ്ഞു പൊട്ടിക്കുന്നത്….?”

അവന്റെ ശബ്ദം കേട്ടതും അവൾ നിശബ്ദയായി…

“ സോപ്പൊന്നും തേച്ചിട്ട് ശരിയാവുന്നില്ല… മേലാകെ കൊഴകൊഴാന്നിരിക്കുവാ…….”

അവൾ അരിശത്തിൽ പറഞ്ഞു…

“എന്റെ പൊന്നാവേ, ഒരാഴ്ചയൊക്കെ കുളിച്ചില്ലേൽ എല്ലാവർക്കും അങ്ങനാ… ഞാനൊക്കെ ആദ്യം ദുബായിൽ പോയപ്പോൾ പത്തു ദിവസമൊക്കെ കുളിക്കാതെ അത്തറു വാരിപ്പൂശി നടന്നിട്ടുണ്ട്…….”

അവൻ കാര്യം നിസ്സാരവൽക്കരിച്ചു…

“ എന്നാലും ആ ബാഡ്സ്മെൽ പോണില്ലടെയ്…….”

അവൾ രാമച്ചത്തിന്റെ നനുത്ത വേരിന്റെ കെട്ടെടുത്ത് അവന്റെ കയ്യിൽ ബലമായി പിടിപ്പിച്ചു…

“ ഒരക്ക്…….'’

ആജ്ഞ പിന്നാലെ വന്നു…

വൃത്തിയുടെ കാര്യത്തിൽ അനുപമ അഞ്ജുവിന്റെ ഏഴയലത്ത് വരില്ലെന്ന് സഞ്ജുവിനറിയാമായിരുന്നു…

അവൾ സോപ്പു പതപ്പിച്ച കഴുത്തിലും ചെവിക്കു പിന്നിലും അവൻ പതിയെ ഉരച്ചു…

ചുമലുകളിലേക്ക് കൈ ഇറങ്ങിയതും , അഞ്ജുവിന്റെ പൊതുവേ , പൊന്നിന്റെ നിറമുള്ള ശരീരത്തിൽ രണ്ടു കറുത്ത പാടുകൾ സഞ്ജു കണ്ടു…

രണ്ടു ചുമലുകളിലുമായി രണ്ടോ മൂന്നോ ഇഞ്ച് നീളത്തിലുള്ള കറുത്ത പാടുകൾ… ….

“ഇതെന്തു പറ്റിയതാ പൊന്നാവേ…….?”

“എന്ത്…….?”

“ പുറത്തു രണ്ട് പാട്…. “

“ആ……. ആർക്കറിയാം… ഒരു നിമിഷം കഴിഞ്ഞു വന്ന അവളുടെ മറുപടി

💬 Comments

View all comments