0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 24761

“ വെറുതെ എന്തിനാ റെന്റ് കൊടുക്കുന്നത്…? അവിടെക്കിടക്കുന്ന ഫർണിച്ചറും സാധനങ്ങളും ഇങ്ങോട്ടു മാറ്റിയാൽ പോരെ… ?”

അത് താനും ആലോചിച്ചിരുന്ന സംഗതിയാണ്…

സാധനങ്ങൾ കൊണ്ടുവരുമ്പോൾ അമ്മയറിയും…

അതുകൊണ്ടാണത് വൈകിക്കുന്നത്…

“അമ്മയോട്:.......”

സഞ്ജു, അവളുടെ മുഖത്തു നോക്കി…

“ ട്രിവാൻഡ്രത്തേക്കെങ്ങാനും വല്ല ട്രാൻസ്ഫറായെന്നു പറയാം……”

അഞ്ജുവിന്റെ ആ സംസാരത്തിൽ നിന്നു തന്നെ അനുപമയോടുള്ള മനോഭാവം വ്യക്തമായിരുന്നു…

“ആരെയെങ്കിലും ഏർപ്പാട് ചെയ്യാം……”

സഞ്ജു അവളെ അംഗീകരിക്കുന്ന മട്ടിൽ പറഞ്ഞു…

“നമ്മുടെ സാധനങ്ങൾ മാത്രം മതി… അവളുടേതൊക്കെ പുറത്തിട്ടിട്ടു, അമ്മാവനെ വിളിച്ചു പറഞ്ഞാൽ മതി…”

അഞ്ജു കർശനസ്വരത്തിലാണത് പറഞ്ഞത്…

സഞ്ജു തലയാട്ടി…

സവാളയരിഞ്ഞ ശേഷം കൈ കഴുകി തുടച്ചുകൊണ്ട് അഞ്ജു അവനരികിലേക്ക് വന്നു…

“അല്ലെങ്കിൽ ആർക്കെങ്കിലും വിറ്റൊഴിവാക്കുവാൻ പറ്റ്വോന്ന് നോക്ക് ചഞ്ചൂ……. “

ഇത്തവണ അവളുടെ സ്വരം സൗമ്യമായിരുന്നു…

അവനതിനും തലയാട്ടി….

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

വീട് ഏൽപ്പിച്ചു തന്ന ബ്രോക്കറെ തന്നെ സഞ്ജു ചെന്ന് കണ്ടിരുന്നു…

“ അലമാരയും മറ്റു സാധനങ്ങളും എങ്ങനെയെങ്കിലും വിറ്റു തരാം സാറേ… പാത്രങ്ങളൊക്കെ ആരെടുക്കാനാ…….?”

ബ്രോക്കർ അറിയിച്ചു…

സഞ്ജു മിണ്ടാതെ നിന്നു…

“അല്ലെങ്കിൽ പിന്നെ വല്ല ബംഗാളികളുടെയും മുറി കേറിയിറങ്ങണം.. അത് ചടങ്ങാ..”

ബ്രോക്കർ തല ചൊറിഞ്ഞു…

“ അവരൊക്കെ പത്തും പതിനഞ്ചും പേര് കാണും… അവർക്കിത്ര ചെറിയ ചട്ടീംപാത്രവും ഒന്നും പോരാ…”

സഞ്ജുവിനെ ഒന്നു നോക്കിയ ശേഷം അയാൾ ഒന്നുകൂടി തല ചൊറിഞ്ഞു…

“സാറൊരു ന്യായവില പറ… ഞാനതങ്ങ് എടുത്തോളാം… ചുമ്മാ ആർക്കെങ്കിലും കൊടുക്കുന്നതിനേക്കാളും നല്ലതല്ലേ… വണ്ടിക്കൂലിയും ലാഭം…….”

സഞ്ജു അഞ്ജുവിനെ വിളിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ കൊടുത്തേക്കാൻ മറുപടി പറഞ്ഞു…

അങ്ങനെ ആ കാര്യത്തിലും തീരുമാനമായി…

ഗ്യാസും അടുപ്പും ഒരു ഇലക്ട്രിക് ഓവനും കുറച്ചു തുണികളും മാത്രമേ പിന്നെ ബാക്കി വന്നിരുന്നുള്ളൂ..

കുറ്റിയും അടുപ്പും അഞ്ജുവിന്റെ നിർദ്ദേശപ്രകാരം പിന്നിലെ ചെറിയ ഷെഡ്ഡിലേക്കു മാറ്റി…

തുണികളൊക്കെ കൂടി അവൾ പറമ്പിന്റെ അതിരിലിട്ടു കത്തിച്ചു കളയുന്നത് സഞ്ജു കണ്ടു…

“അങ്ങനെ വാടക ലാഭം…….”

സിറ്റൗട്ടിലെ പടിയിൽ അവനരികിൽ വന്നിരുന്നു കൊണ്ട് അവൾ ആത്മഗതം പോലെ പറഞ്ഞു…

“അമ്മ വല്ലതും ചോദിച്ചോ….?”

സഞ്ജു ആരാഞ്ഞു…

“ദേവി ചേച്ചിക്ക് ഞാനൊരു സൂചന

💬 Comments

View all comments