0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 372.2K

"മ്മ്മ്മ് " മൂളിക്കൊണ്ട് ഞാൻ തലയാട്ടി സമ്മതിച്ചു, വേദനയിൽ എപ്പോഴോ മയങ്ങിപ്പോയ ഞാൻ കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതുകൊണ്ട് രാവിലെ എഴുന്നേറ്റു, വേദന സഹിച്ച് അടുക്കളയിൽ കയറി അവർക്ക് കൊണ്ടുപോകാനുള്ളത് മാത്രം ശരിയാക്കി, ബസ് വന്നപ്പോൾ കുട്ടികളെ കയറ്റിവിറ്റിട്ട് വീണ്ടും വന്നുകിടന്നു, അപ്പോൾ സുധീഷേട്ടൻ സിറ്റൗട്ടിൽ ഇരുന്ന് ഡോക്ടറിനു ഫോൺ ചെയ്യുന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് മുറിയിൽ വന്നുപറഞ്ഞു

"11 മണിക്ക് ചെല്ലാൻ പറഞ്ഞു, സ്കാൻ റിപ്പോർട്ട്‌ എല്ലാം എടുത്ത് വയ്ക്ക്"

ഞങ്ങൾ 11 മണിയോടെ ഡോക്ടറുടെ അടുത്തെത്തി, നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് അധികം താമസിയാതെ അകത്തേക്ക് വിളിപ്പിച്ചു, കസേരയിലിരിക്കുന്ന സുമുഖനായ ഡോക്ടറിനെകണ്ട് ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി 'ശ്യാമേട്ടൻ....!! ഞാൻ വീണ്ടും സൂക്ഷിച്ചുനോക്കി 'അല്ല... ശ്യാമേട്ടനല്ല... ഒറ്റനോട്ടത്തിൽ ഏട്ടനാണെന്നേ തോന്നു, ഒന്നുകൂടി ഉറപ്പ് വരുത്താനായി ഞാൻ മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡ് വായിച്ചു Dr. അരുൺ BAMS, MD, അല്ല ഇത് ശ്യാമേട്ടനല്ല, പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞും എന്റെ മനസ്സിൽനിന്നും ഇന്നും മായാതെ നിൽക്കുന്ന ആ മുഖം.... എന്റെ ആദ്യ കാമുകൻ....!! എന്റെ കൂട്ടുകാരിയുടെ ഏട്ടൻ, പ്രീഡിഗ്രി മുതൽ ഡിഗ്രി കഴിഞ്ഞ് വിവാഹം ആലോചിക്കുന്നതുവരെ നീണ്ടുനിന്ന വീട്ടുകാരറിഞ്ഞുള്ള പ്രണയം, കൂട്ടുകാരിയുടെ സാന്നിധ്യത്തിൽ മാത്രമുള്ള കൂടിക്കാഴ്ചകൾ, ഏട്ടൻ കൊടുക്കുന്ന പോക്കറ്റ് മണിക്കായി "പെട്ടെന്ന് വേണമെന്ന മുന്നറിയിപ്പോടെ" അവളൊരുക്കിത്തരുന്ന അവസരങ്ങളിൽ കവിളിലുള്ള ഉമ്മകൾ ഒഴിച്ചാൽ അരുതാത്തത് ഒന്നും ഉണ്ടായിട്ടില്ലാത്ത പ്രണയം.... ജനിച്ചപ്പോൾ ആരോ എഴുതിവച്ച നാളുകൾ തമ്മിൽ ചേരില്ലായെന്ന കാരണത്താൽ മുടങ്ങിപ്പോയ വിവാഹം,

"നാള് നോക്കേണ്ട അഞ്ജു നീ എന്റെയൊപ്പം വരൂ"

ഏട്ടനും കൂട്ടുകാരിയും പലവട്ടം പറഞ്ഞിട്ടും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എനിക്ക് അതിന്

💬 Comments

View all comments