Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]
കഴിഞ്ഞില്ല, ആ വിവാഹം മുടങ്ങിയത് ഇപ്പോഴും എന്നെ അലട്ടുന്നു, അവർ ഇപ്പോൾ എവിടെയാണെന്നറിയില്ല, കൂട്ടുകാരി ഞാനുമായുള്ള ബന്ധം അന്ന് നിർത്തി, ഇപ്പോഴും അവർ താമസിച്ചിരുന്ന വീടിന് സമീപത്തുകൂടി പോകുമ്പോൾ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ട്, ഞാൻ താമസിക്കേണ്ടിയിരുന്ന വീട്..... എന്റെ വയറ്റിൽ ജനിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ ഓടി നടക്കേണ്ട മുറ്റം.... അതൊക്ക എന്നെ അലട്ടുന്നു....എന്റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു
"ഹായ് സുധീഷ് ഇരിക്കു"
ഞങ്ങൾ അദ്ദേഹം ചൂണ്ടികാട്ടിയ കസേരകളിൽ ഇരുന്നു, ഞാൻ ആ സുമുഖനെ വീണ്ടും ശ്രദ്ധിച്ചു, ശ്യാമേട്ടൻ മുൻപിലിരിക്കുന്നപോലെ തോന്നി, മഞ്ഞ ടി ഷർട്ടും ജീൻസും ആണ് വേഷം, വേദനയാൽ പുളയുമ്പോഴും എനിക്ക് ആ ശരീരഭംഗി ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല, വർക്ഔട്ട് ചെയ്യുന്നയാളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും, പ്രായം ഏകദേശം എന്റെയൊപ്പമോ അല്ലെങ്കിൽ എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിനുമുകളിലോ മാത്രം, ക്ലീൻ ഷേവ് ആണെങ്കിലും പൗരുഷത്തിന്റെ കറുപ്പ് വെളുത്ത മുഖത്ത് നന്നായി തെളിഞ്ഞുകാണാം, മസിലോടുകൂടി വിരിഞ്ഞ നെഞ്ചിൻകൂട്, നല്ല ഉയരം എല്ലാം ചേർന്ന് ഒത്ത പുരുഷൻ, ശ്യാമേട്ടൻ ഇപ്പോൾ ഇങ്ങനെയായിരിക്കുമോ കാണാൻ.... എവിടെയാകും ഇപ്പോൾ....എന്റെ സ്വാർത്ഥത മൂലം നഷ്ടപ്പെടുത്തിയ ജീവിതം....
"എന്തൊക്കെയാണ് അഞ്ജു ബുദ്ധിമുട്ട് തോന്നുന്നത്"
ഡോക്ടറുടെ വാക്കുകൾ ഓർമകളിൽ നിന്നും വീണ്ടും എന്നെ ഉണർത്തി, ഞാൻ തുടക്കം മുതലുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു, എല്ലാം കേട്ടിട്ട് സ്കാൻ റിപ്പോർട്ടും മറ്റ് ഹോസ്പിറ്റലുകളിൽ നിന്നുള്ള റിപ്പോർട്ടും മെഡിസിൻ വിവരങ്ങളും വാങ്ങി പരിശോധിച്ചു, ഇരുപ്പിടത്തിൽ നിന്നെണീറ്റ് എന്റെ പിറകിലായി വന്ന് നിന്നിട്ട് തുമ്പ് കെട്ടിയിട്ടിരുന്ന മുടി മുൻപോട്ട് നീക്കിയിടാൻ ആവശ്യപ്പെട്ടു, കഴുത്തിൽ മൃദുവായി കൈകൾ അമർത്തി ആ നനുത്ത
💬 Comments
View all comments