Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പേടിക്കുന്നത്?”
…
…
“പോ കിച്ചു, കളിക്കാതെ സാധനങ്ങളൊക്കെ എടുത്തുവെക്കാൻ നോക്ക്.”
…
…
“അതൊക്കെ എടുത്തുവെക്കാം. നീ എന്തൊക്കെയാ വാങ്ങിയത്?”
…
…
“കുറച്ച് ടവൽസ്, ഒരു ചെറിയ ഹാൻഡ് ബാഗ്, പിന്നെ ഒരു ജോഡി ഷൂ കൂടെ വാങ്ങി. മറ്റേത് അത്ര കംഫർട്ടബിൾ അല്ലായിരുന്നു, അത് മാറ്റി ഇതെടുത്തു.”
…
…
…
അതും പറഞ്ഞ് ശ്രുതി ഒരു ബ്ലാക്ക് ആൻഡ് ബ്ലൂ ചേർന്ന ഷൂ കിരണിനെ കാണിച്ചു.
…
…
“കൊള്ളാം! അതും കിച്ചുവിന്റെ ഷൂസിന്റെ അടുത്ത് വെച്ചേക്ക്. ബാക്കിയുള്ളതുകൂടി പാക്ക് ചെയ്യ്, എന്റെ കുറച്ചെടുത്ത് വെച്ചിട്ടുണ്ട്, ബാക്കി കൂടെ വെച്ചേക്ക്.”
…
…
“കിച്ചു, കഴിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യ്. എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ. വൈകുന്നേരം ഇനി പാത്രം കഴുകിവെക്കാൻ വയ്യ കിച്ചു. എന്തായാലും നാളെ യാത്രയുള്ളതല്ലേ, രാത്രി പുറത്തുനിന്ന് കഴിക്കാം.”
…
…
“എന്നാ ശരി!”
…
…
“എന്നാ ശരി, നമുക്ക് ഓർഡർ ചെയ്യാം.”
കിരൺ തനിക്കും ശ്രുതിക്കുമുള്ള ഭക്ഷണം ഓർഡർ ചെയ്തു. അന്നത്തെ ദിവസം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും എല്ലാമായി മുന്നോട്ടുപോയി. ശ്രുതിയുടെ മുന്നിൽ കിരൺ ചിരിച്ചും കളിച്ചും സാധാരണപോലെ പെരുമാറിയെങ്കിലും അവന്റെ ഉള്ളിൽ ഒരു വിസ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു!
ഒരു അഗ്നിപർവ്വതം തിളയ്ക്കുന്നതുപോലെ തലയിൽ എപ്പോഴും ചൂട്. ഉള്ളങ്കാലിൽനിന്ന് സൂചി കുത്തുന്നതുപോലെയുള്ള വേദന. താൻ എങ്ങനെ ഈ കടമ്പ കടക്കും? കഴിഞ്ഞ തവണ ഭാഗ്യം തുണച്ചതുപോലെ ഇത്തവണ ഒരു ഭാഗ്യവും തന്റെ ഭാഗത്തില്ലല്ലോ! ജോണിമായിട്ടുള്ളത് അവസാനിപ്പിക്കാനും അവിടുന്ന് പോകാനും തന്റെ കൂടെ കൂടെയുണ്ടായിരുന്ന ഒരു ഭാഗ്യവും... ഇവിടെ
💬 Comments
View all comments