0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 182.5K

ചിന്തിച്ചു. കൂടെ ജോലി ചെയ്യുന്ന ആരെെയെങ്കിലും വിളിച്ചു നോക്കണോ? അതോ സുഹൃത്തുക്കളെ വിളിക്കണോ? അതോ കുറച്ചുനേരം വെയിറ്റ് ചെയ്യണോ? തൽക്കാലം കാത്തുനിൽക്കാം എന്ന് അവൻ തീരുമാനിച്ചു.

​അവൻ അകത്തു കയറാതെ വീടിന്റെ സിറ്റൗട്ടിൽ തന്നെ ഇരുന്നു. അങ്ങനെ ഒരു 10-15 മിനിറ്റിനു ശേഷമാണ് ശ്രുതിയുടെ സ്കൂട്ടർ ഗേറ്റ് കടന്നുവന്നത്. വണ്ടി നിർത്തി ഹെൽമെറ്റ് ഊരി അവൾ കിരണിനെ നോക്കി. കിരണിന്റെ ഇരിപ്പിൽ നിന്നുതന്നെ അവൻ നല്ല ദേഷ്യത്തിലാണെന്ന് ശ്രുതിക്ക് മനസ്സിലായി.

​ഒരു വ്യാജ ചിരിയോടെ അവൾ ഗേറ്റ് കടന്ന് സിറ്റൗട്ടിലേക്ക് കയറി. കിരണിന്റെ കയ്യിൽ പിടിച്ച് അവൾ പറഞ്ഞു: “സോറി കേട്ടോ, വഴക്കു പറയരുത്.”

​“നീ എവിടെ പോയി കിടക്കുകയായിരുന്നു എന്നെ വിളിക്കാതെ?” കിരൺ ചോദിച്ചു.

​“ഞാനൊന്ന് അവന്റെ കൂടെ സിനിമയ്ക്ക് പോയതാ...”

​“സിനിമയ്ക്ക് പോയതാണെങ്കിലും എവിടെ പോയാലും ഒന്ന് വിളിച്ചു പറഞ്ഞുകൂടെ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു! മനുഷ്യൻ ടെൻഷൻ അടിച്ച്...”

​“സോറി കിച്ചു, ഞാൻ പറയാൻ വിചാരിച്ചതാ... പക്ഷെ മറന്നുപോയി.”

​“മറന്നുപോയോ? ആരെ? എന്നെയാണോ നീ മറന്നത്?”

​“അയ്യോ, വിളിച്ചു പറയണം എന്നുള്ള കാര്യമാണ് മറന്നുപോയത്!”

​“നീ ഇനി എന്തൊക്കെയാണ് മറക്കാൻ പോകുന്നത്? ലൈറ്റ് ആവുന്നത് ഇതാദ്യമായിട്ടൊന്നുമല്ല, എനിക്കറിയാം. പക്ഷെ നീ ആദ്യമായിട്ടാണ് എന്നെ വിളിച്ചു പറയാതിരിക്കുന്നത്. വിളിച്ചു പറയാൻ മറന്നു എന്ന് പറഞ്ഞാൽ എന്നെക്കുറിച്ചല്ലേ നീ മറന്നത്?”

​“കിച്ചു, ആവശ്യമില്ലാത്തതൊന്നും പറയരുത്!”

​“ഞാനല്ല പറഞ്ഞത്, നീയാണ് പറഞ്ഞത് മറന്നുപോയെന്ന്! ഇത്രയും നേരം നിന്നെ കാണാതെ ഞാൻ ടെൻഷൻ അടിച്ച് നടക്കുമ്പോൾ നീ സിനിമ കാണുകയായിരുന്നു, അല്ലേ?”

​“കിച്ചു, എന്നെ നോക്കി ഇറങ്ങാൻ ബുദ്ധിമുട്ടാണോ?”

💬 Comments

View all comments