Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
…
അങ്ങനെ ദിവസങ്ങളും ഒന്നുരണ്ട് ആഴ്ചകളും കടന്നുപോയി. അതിനിടയിൽ ഒരു ദിവസം ദീപക്കുമായുള്ള ഒരു മീറ്റിംഗിനായി പോവുകയായിരുന്നു കിരൺ.
…
…
…
യാദൃച്ഛികമായി ശ്രുതിയുടെ ഓഫീസിന്റെ മുന്നിലൂടെ പോകേണ്ടിവന്നപ്പോഴാണ്, ഹരിയുടെ കാർ ശ്രുതിയുടെ ഓഫീസിന് മുന്നിൽ കിടക്കുന്നത് കിരണിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ കിരൺ കാർ അവിടെ ഒതുക്കി നിർത്തി കാത്തിരുന്നു. മീറ്റിംഗിന് എത്താൻ കുറച്ച് വൈകുമെന്ന് ദീപക്കിനെ ഫോൺ വിളിച്ച് അറിയിച്ച ശേഷം അവൻ അവിടെത്തന്നെ തന്നെ വെയിറ്റ് ചെയിതു
….
ഏതാണ്ട് പത്ത് മിനിറ്റോളം പുറത്ത് കിടന്ന ഹരിയുടെ കാർ പിന്നീട് ഓഫീസ് ബിൽഡിങ്ങിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലേക്ക് കയറിപ്പോകുന്നത് കിരൺ കണ്ടു. താൻ താഴേക്ക് കാർ ഓടിച്ചു കയറ്റിയാൽ ഹരി അത് കാണാനും, തന്റെ കാർ തിരിച്ചറിയാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയ കിരൺ പുറത്ത് തന്നെ കാത്തുനിൽക്കാൻ തീരുമാനിച്ചു. അങ്ങനെ ഏതാണ്ട് മുക്കാൽ മണിക്കൂറോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ഹരിയുടെ കാർ ബിൽഡിംഗിൽ നിന്നും പുറത്തേക്ക് വന്നത്...
…
…
എന്നാൽ അന്നങ്ങനെ ഹരിയെ കണ്ടതായോ സംസാരിച്ചതായോ...ഓഫീസിൽ നിന്ന് വന്ന ശേഷം ശ്രുതി കിരണിനോട് ഒന്നും പറഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന കിരണിന്റെ ചിന്തയ്ക്ക് അത് കൂടുതൽ ആക്കം കൂട്ടി.
അങ്ങനെ ഒരു ദിവസം അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നു; സുഹൃത്തായ അലക്സിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നിരിക്കുന്നു! വളരെ സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു അത്. എല്ലാവരും അലക്സിനെയും ഭാര്യയെയും ആശംസകൾ അറിയിക്കുകയും, വൈകുന്നേരം എല്ലാവരും കൂടി ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.
അന്ന് കിരൺ ഓഫീസിൽ നിന്ന്
💬 Comments
View all comments