Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
വരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ അവനോട് കുറച്ച് ദേഷ്യപ്പെട്ടിരുന്നു. വേണ്ടെന്ന് പറഞ്ഞിട്ടും എനിക്ക് വീണ്ടും ഡ്രിങ്ക്സ് തന്നതിനൊക്കെയായിട്ട്...”
…
…
“ആഹ്... അപ്പോൾ അതാണ് കാര്യം!”
…
…
“അതെ, അതായിരിക്കും...”
…
…
അങ്ങനെയാണ് ആ സംഭവത്തിനു ശേഷം പിന്നീട് ദിവസങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. കിരൺ തന്റെ ബിസിനസ്സ് വഴിയേയും ശ്രുതി തന്റെ ജോലി തിരക്കുകളിലേക്കും നീങ്ങി. അതിനിടയിൽ ജോണിന്റെ സന്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടയ്ക്ക് ഒന്നുരണ്ട് തവണ ജോൺ വോയിസ് മെസ്സേജ് അയച്ചിരുന്നു.
“കിരൺ, നമ്മൾ വിചാരിച്ചപോലെയല്ല കാര്യം. ഹരിക്ക് കൊച്ചിയിൽ അത്യാവശ്യം നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് അവനെ പൂട്ടാനുള്ള വഴികൾ ഞാൻ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്,” എന്നൊക്കെയായിരുന്നു ജോണിന്റെ സന്ദേശം. ഹരിയെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾ കിരണും ജോണിന് പങ്കുവെച്ചുകൊടുത്തു.
ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി. അതിനിടയിൽ കിരണും ശ്രുതിയും തമ്മിൽ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ല. മാത്രമല്ല, ഹരിയും ശ്രുതിയും തമ്മിൽ കാണുന്നുണ്ടെന്ന സംശയമൊന്നും കിരണിന് തോന്നിയതുമില്ല. എന്നാൽ, കിരൺ അറിയാതെ ഹരി പലപ്പോഴും ശ്രുതിയെ കാണാറുണ്ടായിരുന്നു. ഓഫീസിൽ നിന്ന് പലപ്പോഴും ശ്രുതിയെ തിരികെ വീട്ടിൽ കൊണ്ടാക്കുന്നത് ഹരി തന്നെയായിരുന്നു...
…
…
മാത്രമല്ല, ഓഫീസിൽ നിന്ന് ഡ്രോപ്പ് ചെയ്യാൻ വരുന്ന വഴി വീട്ടിലേക്ക് കയറാതെ, വീടിന്റെ വഴിയിൽ സൈഡിൽ ഒതുക്കി വണ്ടി നിർത്തി അവർ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ ശ്രുതിയും ഹരിയും തങ്ങളുടെ ബന്ധം രഹസ്യമായി നിലനിർത്തിപ്പോന്നു.
…
…
കിരണിനോട് ഇതൊന്നും പറയാൻ കഴിയാത്തതിന്റെ വിഷമവും സങ്കടവും കുറ്റബോധവും ശ്രുതിയെ നിരന്തരം
💬 Comments
View all comments