0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 200.8K

ഹരിയും മാറിനിന്ന് സംസാരിക്കുന്നത് സുഹൃത്തായ ദീപക് കണ്ടിരുന്നു. അവരെ തിരികെ കൂട്ടത്തിലേക്ക് വിളിക്കാൻ വേണ്ടി ദീപക് കയ്യിൽ ഗ്ലാസുമെടുത്ത് അവരുടെ അടുത്തേക്ക് നടന്നു.

…

…

…

…

​എന്നാൽ, പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിരൺ ഹരിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു! അപ്രതീക്ഷിതമായ ആ അടിയുടെ ആഘാതത്തിൽ ഹരി

നിലത്തേക്ക് വീണു. ഞെട്ടിപ്പോയ ദീപക് പെട്ടെന്ന് തന്നെ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും കിരൺ നിലത്തുവീണ ഹരിയുടെ മുകളിലേക്ക് കയറിയിരുന്ന് അവന്റെ മുഖത്തേക്ക് ഒന്നിനു പുറകെ ഒന്നായി ആഞ്ഞടിക്കുകയായിരുന്നു!

​ബഹളം കേട്ട് മറ്റുള്ളവരും ഓടിയെത്തി കിരണിനെ ബലമായി പിടിച്ചുമാറ്റി. അടി കൊണ്ട ആഘാതത്തിൽ എഴുന്നേൽക്കാൻ പോലും പറ്റാതെ ഹരി നിലത്തുതന്നെ കിടന്നു.

​പുറത്തെ ഒച്ചയും ബഹളവും കേട്ടാണ് ശ്രുതിയും മറ്റു സ്ത്രീകളും ഓടിയെത്തിയത്.

…

…

…

ചുറ്റും കൂടിയവർ കിരണിനെ പിടിച്ചുവെച്ചിരിക്കുന്നതും നിലത്ത് ആരോ ചോരയൊലിപ്പിച്ചു കിടക്കുന്നതുമാണ് അവർ കണ്ടത്.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അടുത്തേക്ക് ഓടിയെത്തിയ ശ്രുതി ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചുപോയി! കിരണിന്റെ കൈകളിൽ രക്തവും, മുഖത്ത് ഇതുവരെ കാണാത്തത്ര കടുപ്പമുള്ള ദേഷ്യവും നിറഞ്ഞുനിന്നിരുന്നു.

…

…

…

​“കിച്ചു... എന്താ ഇത്?!” ശ്രുതി പേടിയോടെ ചോദിച്ചു.

…

…

​ദേഷ്യത്തോടെ കിരൺ ശ്രുതിയെ ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

​“ദീപക്കേട്ടാ എന്താ ഇവിടെ നടക്കുന്നേ? എന്താ ഇത്?”

…

…

ശ്രുതി പരിഭ്രമത്തോടെ ദീപക്കിനോട് ചോദിച്ചു.

…

…

​“എനിക്കറിയില്ലെന്റെ പൊന്നു ശ്രുതീ... ഞാൻ നോക്കുമ്പോൾ ഇതാ രണ്ടും കൂടെ കിടന്ന് അടികൂടുന്നു!

…

…

എടാ

💬 Comments

View all comments