Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
കിച്ചു, നിനക്കെന്താ പറ്റിയേ? നീ ഈ കാണിക്കുന്നേ?” ദീപക് കിരണിനോട് ആവലാതിപ്പെട്ടു.
…
…
“അത് അവനോട് ചോദിക്ക്! അവന്റെ വായിൽ നാക്കുണ്ടല്ലോ...”
…
…
കിരൺ ദേഷ്യത്തോടെ അലറി.
“ഹരി... എന്താടാ ഇത്? നിനക്കെന്താ പറ്റിയേ?” മറ്റുള്ളവർ നിലത്തുകിടക്കുന്ന ഹരിയോട് ചോദിച്ചു.
…
…
“എ... എനിക്കൊന്നുമില്ല. അവൻ കള്ളുകുടിച്ചിട്ട് വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പിടിച്ച് ഇടിച്ചതാ... ഞാൻ ഒന്നും ചെയ്തിട്ടില്ല,” ഹരി വേദന കടിച്ചമർത്തി പറഞ്ഞു.
അത് കേട്ടതും ശ്രുതി സഹതാപത്തോടെ ഹരിയെയുംദേഷ്യത്തോടെ കിരണിനെയും നോക്കി.
…
…
“കിച്ചു... നീ എന്താ ഈ കാണിക്കുന്നേ? എന്താ ചെയ്യുന്നതെന്നെങ്കിലും നിനക്ക് വല്ല ബോധവുമുണ്ടോ?!” ശ്രുതി കിരണിന് നേരെ തട്ടിക്കയറി.
…
…
“എനിക്ക് അത്ര ബോധമില്ലാത്ത അവസ്ഥയൊന്നുമില്ലെടി! ആളുകൾ എന്താ പറയുന്നതെന്നും എന്താ ചെയ്യുന്നതെന്നും എനിക്ക് നന്നായി മനസ്സിലാകും!” കിരൺ വിട്ടുനൽകാതെ തിരിച്ചു പറഞ്ഞു.
…
…
എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി കരഞ്ഞുകൊണ്ട് അവിടെയിരുന്നു.
പതിയെ അവിടെ രംഗം ശാന്തമാക്കി. ഹരിയുടെ മുഖത്തെ മുറിവുകളിൽ ഐസ് പാക്കറ്റുകൾ വെച്ചുകൊടുത്തു...
…
…
…
കിരണിനെ എല്ലാവരും കൂടി പിടിച്ച് കസേരയിൽ ഇരുത്തി. ശ്രുതി അവന്റെ അടുത്തിരുന്ന് അവനെ ശാന്തനാക്കാൻ ശ്രമിച്ചു. കുറച്ചു സമയത്തിനു ശേഷം മറ്റു സുഹൃത്തുക്കൾ ഓരോരുത്തരായി പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി.
ശ്രുതി കിരണിനെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. ദീപക് കിരണിനോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ കിരൺ വണ്ടിയിൽ കയറി. എല്ലാവരും ഹരിയെ ശുശ്രൂഷിക്കുന്നതും ആശ്വസിപ്പിക്കുന്നതും കണ്ട് കിരണിന് ഉള്ളിൽ ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
…
…
💬 Comments
View all comments