0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 201.1K

അതിനിടയിൽ ശ്രുതിയും ഹരിയെ ആശ്വസിപ്പിക്കാനായി അകത്തേക്ക് പോയത് അവനിൽ കടുത്ത ദേഷ്യമുണ്ടായി.അതുകൊണ്ടുതന്നെ മടങ്ങുന്ന വഴി കാറിലിരുന്ന് കിരൺ ഒന്നും സംസാരിച്ചില്ല.

…

…

​ശ്രുതി തന്നെയാണ് കാറോടിച്ചത്. നിർത്താതെ കരഞ്ഞുകൊണ്ടാണ് അവൾ വണ്ടി ഓടിച്ചിരുന്നത്. വീട്ടിൽ വന്നുകയറിയതും ദേഷ്യത്തോടെ അവൾ കാറിന്റെ കീ എറിഞ്ഞു.

…

…

​“നീ എന്താ ഈ കാണിക്കുന്നത്?” കിരൺ ചോദിച്ചു.

…

…

​“നിനക്കെന്താ പറ്റിയത്? നിനക്ക് എന്നു മുതലാ ഇങ്ങനെയൊരു സ്വഭാവം തുടങ്ങിയത്? എന്തിനാ നീ അവനെ അവിടെയിട്ട് അങ്ങനെ തല്ലിയത്?”

…

…

​“ഞാൻ അവനെ തല്ലിയത് മാത്രമാണോ നിനക്ക് കുഴപ്പം? അവന്റെ വായിൽ നിന്ന് വീണതൊന്നും നിനക്ക് കുഴപ്പമില്ലേ?”

…

…

​“അവൻ എന്ത് പറഞ്ഞെന്നാ?”

​“അത് ആ തെണ്ടിയോട് തന്നെ ചോദിക്കണം അവൻ എന്താ പറഞ്ഞതെന്ന്! ഇനി അവന്റെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അവനെ തല്ലുകയല്ല, മേത്തൂടെ വണ്ടി കയറ്റി ഇറക്കും

…

…

​“നീ ഇങ്ങനെ അവിടേം തൊടാതെ സംസാരിക്കാതെ കാര്യം എന്താണെന്ന് വ്യക്തമായി പറ! എന്നാലല്ലേ എനിക്ക് മനസ്സിലാകൂ?”

…

…

​“നിനക്കൊന്നും മനസ്സിലാവില്ലെടി... നിനക്കൊന്നും മനസ്സിലാവില്ല! പക്ഷേ ഞാൻ വലിയൊരു പൊട്ടനാണെന്ന് നീ കരുതുകയും വേണ്ട!”

…

…

​“കിച്ചു... നീ ഇതെങ്ങോട്ടാ കയറിപ്പോകുന്നത്? ഞാനെന്താ ചെയ്തെന്നാണ് നീ പറയുന്നത്?”

​“നീ ഒന്നും ചെയ്തില്ലേ? നിന്റെ സപ്പോർട്ടും ഇഷ്ടവും അവൻ എന്റെ മുഖത്ത് നോക്കി അങ്ങനെ പറയില്ല!”

…

…

​“എന്താ കിച്ചു അവൻ പറഞ്ഞത്? നീ അതൊന്ന് തെളിച്ചു പറ!”

​“അവൻ നിന്നെ പലയിടത്തും കൊണ്ടുപോകുന്നുണ്ടെന്നും... പലർക്കും കാഴ്ചവെക്കുന്നുണ്ടെന്നും!”

💬 Comments

View all comments