0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 359.8K

“അതേനെ . ഇന്ന് ഓഫീസിൽ നിന്ന് കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൻ എന്നെ വിളിച്ചു. അവനോട് സംസാരിക്കണം, നമുക്കൊരു കോഫി ഷോപ്പിൽ കണ്ടാലോ എന്ന് ചോദിച്ചു.

എനിക്ക് എന്നാലും ചെറിയൊരു പേടിയുണ്ടായിരുന്നു. എങ്കിലും ഞാൻ ചെന്നു.

കോഫി ഷോപ്പിൽ...

….

….

എന്താടാ നീ എന്നെ കാണണമെന്ന് പറഞ്ഞേ?.. എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട് നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ?’”

“’ശ്രുതി ഞാൻ ഇത് പറയുന്നത് കേട്ടാൽ നിനക്ക് ദേഷ്യം തോന്നരുത്.’”

“’നീ ഒന്ന് ടെൻഷനടപ്പിക്കാതെ കാര്യം പറയ്.’”

“’ശ്രുതി, എനിക്ക്

നിനക്ക്...

എനിക്ക് നിന്നെ ... എനിക്ക് നിന്നെ ഇഷ്ടമാണ് ശ്രുതി.’”

എന്ത്?

“’അതെ, എങ്ങനെ പറയണമെന്നോർത്ത് ഞാൻ ഒരുപാട് ദിവസം തള്ളിനീക്കുകയായിരുന്നു...

..

പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.

“’നീ എന്താ ഹരി ഈ പറയുന്നേ?’”

“’അതെ..ശ്രുതി, നിന്നെ ആദ്യമായിട്ട് കണ്ടപ്പോൾ എനിക്ക് ശരിക്കും ഷോക്കായിരുന്നു. നീ.... നീ എന്റെ അഞ്ജനയെപ്പോലെ തന്നെയാണ് ഇരിക്കുന്നത്. നിന്റെ ചിരിയും കളിയും മുഖവും തമാശയും മുടിയുമെല്ലാം എന്റെ അഞ്ജനയെപ്പോലെയാണ്.

ആദ്യമൊക്കെ ഞാൻ ഇത് കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് എനിക്കിത് കണ്ടില്ലെന്ന് നടിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുന്ന പോലെ... നീ എന്നോട് ഇടപഴകുന്ന രീതി...’”

“’ഞാൻ അതിനൊന്ന് നിന്നോട് മോശമായിട്ടൊന്നും ഇടപഴകിയിട്ടില്ലല്ലോ ഹരി.’”

💬 Comments

View all comments