0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 99.7K

യാത്ര?രണ്ട് കാറിന് പോകാം. അതല്ലെങ്കിൽ ഒരു ട്രാവലറോ അർബാനിയയോ എന്തേലും എടുക്കാം. അർബാനിയ ആണെങ്കിൽ ഹരിയുടെ അടുത്ത് ഒരെണ്ണം ഉണ്ട്. അപ്പോ അതിൽ കേറിയാൽ മതിയല്ലോ.

..

ഡ്രൈവർ അടക്കം 11 പേരുണ്ട്. അപ്പോ നമുക്ക് റിലാക്സ് ചെയ്ത് പോവുകയും ചെയ്യാം.’ ‘ആണോ? എന്തായാലും നീ നോക്കിയിട്ട് പറ എങ്ങനെയാണെന്നുള്ളത്.

ഡേറ്റ് നേരത്തെ പറയുകയാണെങ്കിൽ എനിക്ക് ലീവ് ഒപ്പിക്കാൻ പറ്റുള്ളൂ കേട്ടോ.’ ‘എടാ, നിന്നോടല്ലേ ഞാൻ പറഞ്ഞേ ലീവ് എടുക്കണ്ട എന്ന്! നിനക്ക് ശനിയാഴ്ച ലീവല്ലേ?

ഞായറാഴ്ച അടക്കം രണ്ട് ദിവസം പോയാൽ മതി.’ ‘അപ്പോ പിള്ളേരെയും കൂടെ കൊണ്ടുപോകണ്ടേ? പിള്ളേർക്ക് ലീവ് എടുക്കണ്ടല്ലോ എന്ന് ഓർത്താ. അപ്പോ പിള്ളേർക്കുള്ള സീറ്റ് കൂടി ചേർത്ത് എടുക്കണ്ടേ വണ്ടിയില്?’ ‘എന്റെ പൊന്നോ, പിള്ളേര് അതിനുമാത്രം വലിയ ആളുകളാണോ?

സീറ്റൊക്കെ ഉണ്ടാവും. നീ ഇരുന്ന് എന്നെക്കൊണ്ട് ടെൻഷനടീക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലേ? നീ വന്നാൽ മാത്രം മതി.’ ‘എന്റെ പൊന്നളിയാ, എന്തേലും ആവട്ടെ.

പണ്ടാരം അടങ്ങാൻ... ആ അത് മതി.’ അങ്ങനെ ഞാൻ അന്ന് വൈകിട്ട് വീട്ടിൽ ചെന്ന് ശ്രുതിയോട് സംസാരിച്ചു. ശ്രുതി പറഞ്ഞു

ആം ശരണ്യ വിളിച്ചിരുന്നു. എല്ലാം ഓക്കെ അല്ലേ?കിച്ചു ഓക്കെയാണെങ്കിൽ എനിക്ക് ഓക്കെയാണെന്ന് ഞാൻ പറഞ്ഞു.’ അങ്ങനെ അതിലൊരു തീരുമാനമായി. ഈ ട്രിപ്പ് എന്തായാലും നന്നായി, അനാവശ്യമായ തിരക്കൊക്കെ കഴിഞ്ഞ് ആകെ ടയേർഡ് ആയ സ്ഥിതിക്ക് റിലാക്സ് ആവാൻ നല്ലതാണെന്ന് വിചാരിച്ച് പോകാൻ തന്നെ തീരുമാനിച്ചു.”

അങ്ങനെ ഈ മാസത്തിന്റെ രണ്ടാമത്തെ വീക്കെൻഡിൽ ഒരു ട്രിപ്പ് പോകാൻ പ്ലാൻ

💬 Comments

View all comments