Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
എന്നതുകൊണ്ട് തന്നെ ഞങ്ങൾക്കും പോകേണ്ടതായിരുന്നു.
ഇതിനിടയിൽ ശ്രുതിയുടെ ജിപിഎസ് ട്രാക്കിങ്ങും വീട്ടിലെ സിസിടിവിയും ഞാൻ നിരന്തരം ചെക്ക് ചെയ്തു. സ്വാഭാവികമായിട്ടും ഒന്നും കാണാനും പറ്റിയില്ല. എങ്കിലും എന്റെ നെഞ്ചു നീറിപ്പുകയുകയായിരുന്നു.
ശ്രുതി എന്നോട് ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.
ഞാൻ തന്നെ വരുത്തിവെച്ചതാണ് ഇതെന്ന് എനിക്കറിയാമെങ്കിലും, അവൾ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ഞങ്ങൾ മാത്രമുള്ള സമയത്ത് എന്റെ മുഖത്തുള്ള സങ്കടം കാണിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
പഴയപോലെ തന്നെ പെരുമാറാനും നോക്കി. ശ്രുതിയും എന്നോട് പഴയപോലെ തന്നെയാണ് പെരുമാറുന്നത്; എന്റെ ഉള്ളിൽ എന്താണെന്ന് അവൾക്കറിയില്ലല്ലോ.
…
…
…
അങ്ങനെ തീരുമാനിച്ചതുപോലെ വീക്കെൻഡിൽ ഞങ്ങൾ തറവാട്ടിലേക്ക് പുറപ്പെട്ടു. കലശപൂജയും ഉറക്കമൊഴിച്ചുള്ള ഇരിപ്പും കുളത്തിൽ മുങ്ങിക്കുളിയുമെല്ലാം കഴിഞ്ഞ് തിരിച്ച് ജോലിസ്ഥലത്തേക്ക് വന്നപ്പോഴേക്കും എനിക്ക് പനിയായി.
ചെറിയൊരു ജലദോഷത്തിൽ തുടങ്ങിയതാണെങ്കിലും പിന്നെ അതൊരു ഇൻഫെക്ഷനായി മാറി. അങ്ങനെയാണ് ഞാൻ ഈ കിടപ്പിലേക്ക് എത്തിയത്.
…
…
ബാക്ക് ടു പ്രസന്റ്...
അങ്ങനെ ഉറക്കത്തിൽ നിന്ന് ഉണർന്ന ഞാൻ കണ്ണു തുറന്ന് ചുറ്റും നോക്കി. മുറിയിൽ ആകെ ഇരുട്ടാണ്. പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നല്ല ശരീരവേദന.
അങ്ങനെ പണിപ്പെട്ട് ഞാൻ എഴുന്നേറ്റ് ശ്രുതിയെ വിളിച്ചു, “പെണ്ണേ... പെണ്ണേ...”
തൊണ്ടവേദന കാരണം ശബ്ദം പുറത്തേക്ക് വരുന്നില്ല. അതുകൊണ്ട് ഞാൻ പണിപ്പെട്ട് എഴുന്നേറ്റ് പതിയെ പുറത്തേക്ക് കടന്നു. മുറി കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ അവിടെ നേരത്തെ കണ്ട ഡ്രസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹരി പോയെന്ന് ഞാൻ ഊഹിച്ചു.
പതിയെ ശ്രുതിയെ നോക്കി അടുക്കളയിൽ എത്തിയപ്പോഴാണ്
💬 Comments
View all comments