Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]
എടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ പുറത്ത് സ്കൂട്ടറിൽ വെയിറ്റ് ചെയ്തു.ഓഫീസിൽ ചെന്ന് അവള് എനിക് ചായ ഒക്കെ എടുത്ത് തന്നു.
പിന്നീട് ഉച്ചയ്ക്ക് ശേഷം അവളുടെ മുമ്പ് സെയിൽ ആയതിൻ്റെ ഡെലിവറിക്ക് ഞങൾ പോയി.ഏകദേശം 5 മണി ആയപ്പോൾ ഞൻ തിരിച്ച് വീട്ടിലേക്ക് പോന്നു.അന്നു രാത്രി എനിക്ക് വേഗം ഉറങ്ങാൻ കഴിഞ്ഞു.കാരണം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നു.അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി.
പിറ്റെ ദിവസം ഞങ്ങൾ പുതിയ ഏരിയയിൽ പോയി.എനിക് ഈ ജോലി പുതിയ ഒരു അനുഭവം ആയിരുന്നു.കൂടെ പ്രിയ ഉള്ള കാരണം ബോറടി ഉണ്ടായിരുന്നില്ല.അവള് എല്ലായ്പ്പോഴും എന്നോട് സംസാരിച്ചിരികും.ഇതൊക്കെ ആയാലും എൻ്റെ മനസ്സിൽ വിഷമം കുറഞ്ഞിരുന്നില്ല.
പ്രിയ:എന്താടാ നീ എപ്പോഴും ഇങ്ങനെ മിണ്ടാതെ ഇരികുന്നെ?
ഞാൻ: ഏയ് ഒന്നുമില്ല.
പ്രിയ: അല്ല നിൻ്റെ ഉള്ളിൽ എന്തോ വിഷമം ഉണ്ട്.
ഞാൻ:ഏയ്..
പ്രിയ: ഹ്മം ഞാൻ പതിയെ ചോയ്ച്ചറിഞ്ഞോളം.
ഞാൻ അവളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.പിന്നീട് ആവട്ടെ എന്ന് വിചാരിച്ചു.ഞങ്ങളുടെ സൗഹൃദം പെട്ടന്ന് തന്നെ വളർന്നു.ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലും അവള് എന്നെ വിളിക്കും.ഞാൻ പതിയെ പഴയ രീതിയിലേക്ക് മാറാൻ തുടങ്ങി.പഴയത് ഒക്കെ ഞാൻ എൻ്റെ മനസ്സിൻ്റെ ഒരു മൂലയിലേക്ക് ഒതുക്കാൻ ശ്രമിച്ചു.അതിനു പ്രിയ നല്ലൊരു ഹെൽപ്പ് ആയിരുന്നു.അവള് എന്നെ പഴയ ചിന്തകളിലേക്ക് പോവാതെ പിടിച്ചു നിർത്തി.
പ്രിയ: ഇപ്പൊ നീ ഒരുപാട് മാറിയിട്ടുണ്ട്.വന്നപ്പോൾ ഉള്ള ആളല്ല.
ഞാൻ: അതിനു എനിക് വേറെ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
പ്രിയ: ഉവ്വ എനിക്ക് മനസ്സിലായില്ല എന്ന് ഒന്നും വിചാരിക്കേണ്ട. ഞാൻ പഴയ ആളെ കുറിച്ച് ഒന്നും
💬 Comments
View all comments