Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]
ഇനി തിരിച്ചു പോവണ്ട എന്നു തീരുമാനിച്ചു.അങ്ങനെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ഓരോ ദിവസവും തള്ളിനീക്കി.എൻഗേജ്മെന്റിന്റെ ദിവസം കൂടുതൽ അടുത്ത് വരുന്നത് എന്നെ കൂടുതൽ വിഷമിപ്പിച്ചു.
പതിവു പോലെ അന്നും ഞാൻ വീടിന്റെ ഉമ്മറത്തെ കസേരയിൽ ഇരുന്നു പത്രം മറച്ചു നോക്കിയിരിക്കുകയായിരുന്നു.കണ്ണ് പത്രത്തിൽ ആയിരുന്നെങ്കിലും എൻ്റെ ചിന്ത മുഴുവൻ അവളായിരുന്നു.പെട്ടെന്ന് എൻ്റെ ചിന്തകളെ ഭേദിച്ചു കൊണ്ട് ആ വാർത്ത എൻ്റെ കണ്ണിൽ പതിഞ്ഞു.മാർച്ച് 26 ന് പ്രമുഖ കോളേജിൽ വച്ച് ജോബ് ഫെയർ. "മാർച്ച് 26" അതെ അവളുടെ എൻഗേജ്മെന്റ് ദിവസം.
എൻ്റെ മനസ്സിൽ ചിന്തകൾ മാറി മറിഞ്ഞു.ശാരികയുടെ എൻഗേജ്മെന്റിനു പോകാതിരിക്കാനുള്ള കാരണം ചിന്തിച്ചിരുന്നിരുന്ന എനിക്ക് വീട്ടിൽ പറയാൻ ഒരു കാരണവും ആയി.അപ്പോൾ തന്നെ അമ്മയെ വിളിച്ചു.
ഞാൻ:- അമ്മേ.... അമ്മേ....
അമ്മ:- എന്തടാ ?
ഞാൻ:- 26 ന് ഒരു ജോബ് ഫെയർ ഉണ്ട്.എൻഗേജ്മെന്റിനു വന്നില്ലെങ്കിലും കുഴപ്പമില്ലല്ലോ... ഞാൻ അതിനു പോവാ..
(അമ്മ സമ്മതിക്കില്ല എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മയുടെ മറുപടി. )
അമ്മ:- സാരമില്ല.എൻഗേജ്മെന്റിനു വന്നില്ലെങ്കിലും കുഴപ്പമില്ല കല്യാണത്തിനു പോവാം .
എന്റെ അപ്പോഴത്തെ അവസ്ഥ മനസ്സിലായത് കൊണ്ടാണോ അമ്മ അതിനു സമ്മതിച്ചത് എന്നുള്ള സംശയം എന്നിൽ അലയടിച്ചു.അങ്ങനെ വിചാരിച്ച പോലെ തന്നെ കാര്യം നടന്നു.അപ്പോൾ തന്നെ എൻ്റെ കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചു.
വിഷ്ണു എൻ്റെ കൂടെ എൻജിനീയറിംഗിന് ഒരുമിച്ച് ഉണ്ടായിരുന്നു.അതിനു ശേഷം ഗുജറാത്തിലും ഞങൾ ഒരുമിച്ചായിരുന്നു.ഞാൻ ഗുജറാത്തിൽ നിന്ന് വന്ന് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അവനും അവിടെ നിർത്തി പോന്നു.
ഞാൻ:- എടാ 26 ന് ഒരു ജോബ് ഫെയർ ഉണ്ട്.നമുക്ക് അതിനു
💬 Comments
View all comments